Thursday, May 1, 2025 11:17 am

കഞ്ഞിവെള്ളത്തിന് പലതുണ്ട് ​ഗുണം; ഉത്തമ ആരോ​ഗ്യ പാനിയം

For full experience, Download our mobile application:
Get it on Google Play

കഞ്ഞിവെള്ളം ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന് നമുക്കറിയാം. ഇത് ചോറിന്റെ ഉപോത്പ്പന്നം എന്നത് മാത്രമല്ല, അതിലുപരി ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സൂപ്പര്‍ ടോണിക് ആണ് എന്നതില്‍ സംശയം വേണ്ട. ക്ഷീണവും തളര്‍ച്ചയും അകറ്റുന്നതിന് എപ്പോഴും ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളം മാത്രം മതി എന്നതാണ് സത്യം. എന്നാല്‍ ഇത് എപ്രകാരം നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു, അതിന് നിങ്ങളെ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ദഹനത്തിന് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ അതിനെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതാണ് കഞ്ഞി വെള്ളം. കാരണം ഇതില്‍ ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളേയും ദഹന പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. വയറിളക്കമോ വയറു വേദനയോ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് കഞ്ഞി വെള്ളം ധൈര്യമായി ഉപയോഗിച്ച് പരിഹാരം കാണാം. ഇത് കുടലിന്റെ ആരോഗ്യത്തെ പെര്‍ഫക്റ്റ് ആക്കുന്നു. നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു
നിര്‍ജ്ജലീകരണം എന്നത് നിങ്ങളെ വളരെ മോശമായി ബാധിക്കുന്ന ഒരു അവസ്ഥയാണ്. പലപ്പോഴും കഠിനമായ വ്യായാമത്തിന് ശേഷം അല്ലെങ്കില്‍ വയറിളക്കമോ അല്ലെങ്കില്‍ ഛര്‍ദ്ദിയോ ഉണ്ടെങ്കില്‍ നിങ്ങളില്‍ പലപ്പോഴും നിര്‍ജ്ജലീകരണം സംഭവിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നതിനും കഞ്ഞിവെള്ളം മികച്ചതാണ്. ഇത് ശരീരത്തിന് നഷ്ടപ്പെട്ട ദ്രാവകങ്ങളും ധാതുക്കളും ലവണങ്ങളും വീണ്ടെടുക്കാന്‍ സഹായിക്കുന്നു.

ചര്‍മ്മത്തിന് സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് ഇതെല്ലാം ചര്‍മ്മത്തെ എപ്രകാരം ബാധിക്കുന്നു എന്നതാണ്. എന്നാല്‍ ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് നമ്മുടെ സാധാരണ കഞ്ഞിവെള്ളം എന്നത് മനസ്സിലാക്കേണ്ടതാണ്. കാരണം ഇതിലുള്ള വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും എല്ലാം കഞ്ഞിവെള്ളത്തില്‍ ധാരാളം ഉണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ മികച്ചതാക്കുന്നു. അതോടൊപ്പം തന്നെ കുടിക്കുന്നതോടൊപ്പം മുഖത്ത് നേരിട്ട് പുരട്ടുന്നതിനും സാധിക്കുന്നു. എക്‌സിമ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം എപ്പോഴും മികച്ചതാണ്. മുടി സംരക്ഷണം മുടിയുടെ ആരോഗ്യത്തിനും കഞ്ഞിവെള്ളം വളരെയധികം സഹായിക്കുന്നു. കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതായി മാറുന്നു. ഇത് മുടിക്ക് ആരോഗ്യവും കരുത്തും താരനില്‍ നിന്ന് പരിഹാരവും മറ്റ ഗുണങ്ങളും പ്രദാനം ചെയ്യുന്നു. ഹെയര്‍ സെറം പോലുള്ള ഗുണങ്ങളാണ് നിങ്ങള്‍ക്ക് കഞ്ഞിവെള്ളം നല്‍കുന്നത്. പുളിപ്പിച്ച കഞ്ഞിവെളളം ഉപയോഗിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അത്രയധികം കേശസംരക്ഷണ ഗുണങ്ങള്‍ കഞ്ഞിവെള്ളത്തിനുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉളനാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം ഇന്ന് മുതല്‍

0
കുളനട : ഉളനാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം ഇന്ന് മുതല്‍ ഏഴുവരെ...

പത്തനംതിട്ടയില്‍ കനത്ത കാറ്റിലും മഴയിലും പരക്കെ നാശനഷ്ടം

0
പത്തനംതിട്ട : നഗരത്തിലും സമീപപ്രദേശങ്ങളിലും ബുധനാഴ്ച വൈകിട്ട് ഉണ്ടായ കാറ്റിലും...

കൈക്കൂലി വാങ്ങുന്നതിനിടെ കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഓഫീസര്‍ നടുറോഡില്‍ അറസ്റ്റില്‍

0
കൊച്ചി: എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷനിലെ...

കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും ഏപ്രിൽ 30ന് ശമ്പളമെത്തി

0
തിരുവനന്തപുരം : കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും മെയ് മാസത്തെ ശമ്പളം മുപ്പതിന്...