വ്യത്യസ്തമായ വാസസ്ഥലങ്ങളിൽ പാമ്പുകൾ അധിവസിക്കുന്നത് കാണുവാനാകും. വൃക്ഷത്തലപ്പുകളിലും, ജലാശയങ്ങളിൽപ്പോലും ഇവയെ കാണാം. മാളങ്ങളുണ്ടാക്കുവാനും ഇവയ്ക്ക് കഴിയും. ഈർപ്പമുള്ള തണുത്ത പ്രദേശങ്ങളിൽ വസിക്കുവാനാണ് പാമ്പുകൾ കൂടുതലായും ഇഷ്ടപ്പെടുന്നത്. എല്ലാ പാമ്പുകളും മാംസഭുക്കുകളാണ്. പ്രകൃതത്തിൽ അവ വിഷമുള്ളതോ വിഷമില്ലാത്തതോ ആകാം. ഇന്ത്യയിൽ പൊതുവെ കാണപ്പെടുന്ന അസംഖ്യം പാമ്പുകളിൽ ചിലതാണ്; ശംഖുവരയൻ (എട്ടടിവീരൻ), മുർഖൻ, രാജവെമ്പാല, ചേനത്തണ്ടൻ (അണലി), ചേര, നീർക്കോലി, ചുരുട്ട (ചുവരുപാമ്പ്), പെരുമ്പാമ്പ്, പച്ചിലപ്പാമ്പ്, കൊമ്പേറി തുടങ്ങിയവ. പാമ്പുകളെ ഒഴിവാക്കാൻ സഹായിക്കുന്ന ചില ലളിത മാർഗ്ഗങ്ങളുണ്ട്. നിങ്ങളുടെ വീട്ടുപരിസരത്തുനിന്നും അവയെ അകറ്റാം. പരിസരത്ത് ഉയർന്നുനിൽക്കുന്ന പാഴ്‌സസ്യങ്ങളെ ഒഴിവാക്കുക. പരിസരത്ത് കൂനകൂട്ടിയിട്ടിരിക്കുന്ന കല്ലുകൾ, വിറകുകൾ, പാഴ്‌വസ്തുക്കൾ, ചപ്പുചവറുകൾ തുടങ്ങിയവ ഒഴിവാക്കുക.എലികൾ തുരന്നുണ്ടാക്കിയ മാളങ്ങൾ അടയ്ക്കുക.
കഴിയുമെങ്കിൽ, അവയുടെ കൃത്യമായ വാസസ്ഥലം കണ്ടെത്തി നശിപ്പിക്കുക.
പാമ്പുകൾ കടന്നുവരാത്ത തരത്തിലുള്ള മതിലുകളോ വേലികളോ മുറ്റത്തിന് ചുറ്റുമായി പണിയുക.
ചാക്കുകൾ, ഇഷ്ടികകൾ തുടങ്ങിയ വസ്തുക്കൾ സൂക്ഷിക്കുന്നതിനുവേണ്ടിയുള്ള സ്ഥലം വീട്ടുപരിസരത്തുനിന്നും വളരെ അകലെയാക്കുക.
പാമ്പുകളുടെ ഭക്ഷ്യലഭ്യതയെ ഇല്ലായ്മചെയ്യുക
പാമ്പുകൾ നിങ്ങളുടെ വസ്തുവകകളിൽ പ്രവേശിക്കുന്നതിനെ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് അവയുടെ ഭക്ഷ്യലഭ്യതയെ ഒഴിവാക്കുക എന്നത്. കരണ്ടുതിന്നുന്ന എലി തുടങ്ങിയ ജീവികൾ ധാരാളമായി വസിക്കുന്ന സ്ഥലങ്ങളിൽ പാമ്പുകളെ കാണുവാനാകും. കരണ്ടുതിന്നുന്ന ജീവിവർഗ്ഗമാണ് പാമ്പുകളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. ധാരാളം എലികൾ വസിക്കുന്നുവെങ്കിൽ വീട്ടിലോ പരിസരത്തോ പാമ്പുകളെ പെറ്റുപെരുകാൻ അനുവദിക്കുന്നു എന്നാണ് അർത്ഥം. കൂടാതെ തവളകളും പക്ഷികളും നിങ്ങളുടെ പരിസരത്ത് കാണപ്പെടുന്നില്ല എന്നും ഉറപ്പുണ്ടായിരിക്കണം.
വിള്ളലുകളും സുഷിരങ്ങളും അടയ്ക്കുക
വിള്ളലുകൾ, പിളർപ്പുകൾ, സുഷിരങ്ങൾ തുടങ്ങിയവയിൽ ജീവിക്കുവാനാണ് പാമ്പുകൾ ഇഷ്ടപ്പെടുന്നത്, മാത്രമല്ല താരതമ്യേന ചെറിയ സുഷിരങ്ങളിലൂടെ ഞെങ്ങിഞെരുങ്ങി അവയ്ക്ക് നീങ്ങുവാൻ കഴിയും. പാമ്പിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുകയാണെങ്കിൽ, വീട്ടിലും പരിസരത്തും കാണപ്പെടുന്ന എല്ലാ വിള്ളലുകളും സുഷിരങ്ങളും അടയ്ക്കുവാൻ ശ്രമിക്കുക. പാമ്പുകൾ തിങ്ങിഞെരുങ്ങി കടന്നുവരാൻ സാദ്ധ്യതയുള്ള അഴുക്കുചാലുകളുടെയും, ജലവിതരണ പൈപ്പുകളുടെയും ബഹിർഗമനമാർഗ്ഗം അടയ്ക്കുക. ഒളിഞ്ഞിരിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുവാൻ കഴിയാതെ നിങ്ങളുടെ വീട്ടുപരിസരത്തുനിന്നും അവ അകന്നുപോകും.
പ്രാണിഗുളികകൾ ഉപയോഗിക്കുക
വീട്ടുസാമഗ്രികളിൽ, പ്രത്യേകിച്ചും വസ്ത്രങ്ങളിൽ ഷഡ്പദങ്ങൾ കടന്നുവരാതെ കാക്കുവാൻ പ്രാണിഗുളികകൾ (മോത്‌ബോളുകൾ) സാധാരണയായി ഉപയോഗിക്കുന്നു. ഇവയുടെ രൂക്ഷഗന്ധം പാമ്പുകൾ ഇഷ്ടപ്പെടുന്നില്ല. പാമ്പുകൾക്ക് ഹാനിയൊന്നും സൃഷ്ടിക്കാതെതന്നെ ഇവയുടെ കടുത്ത ഗന്ധം അവയ്ക്ക് ശല്യമാകുകയും, വീട്ടിൽനിന്നും അവയെ ഒഴിവാക്കുകയും ചെയ്യും. വീട്ടുപരിസരത്ത് പാമ്പിനെ കാണുകയാണെങ്കിൽ, കൂടുതലായും അവ കാണപ്പെടുന്ന സ്ഥലങ്ങളിൽ പ്രാണിഗുളികകൾ സ്ഥാപിക്കുക. മാത്രമല്ല നിങ്ങളുടെ മുറ്റത്തും, വീടിന്റെ എല്ലാ മൂലയിലും അവ വീടിനുള്ളിലേക്ക് കടക്കുന്നതിനെ പ്രതിരോധിക്കാൻ ഇത്തരം പ്രാണിഗുളികകൾ വിതറിയിടാൻ ശ്രമിക്കുക.
ഭൂപ്രകൃതിയെ മാറ്റുക
വീടിന്റെ പിന്നാമ്പുറമോ പൂന്തോട്ടമോ പാമ്പുകളെ ക്ഷണിച്ചുവരുത്തുന്നുവെങ്കിൽ, അവ കൂടെക്കൂടെ വരുന്നതിനെ ഒഴിവാക്കുവാൻ ചില മാറ്റങ്ങൾ അനുവർത്തിക്കുവാനുള്ള സമയമായി എന്ന് ചിന്തിക്കണം. വീണുകിടക്കുന്ന പാഴ്‌വസ്തുക്കൾ, മാളങ്ങൾ, ഉയർന്നുനിൽക്കുന്ന പുല്ലുകൾ തുടങ്ങിയവയെ ഒഴിവാക്കാൻ സ്ഥിരമായ പൂന്തോട്ടപരിപാലനം സഹായിക്കും.