ഡാസിയ ബിഗ്‍സ്റ്റർ ആശയത്തെ അടിസ്ഥാനമാക്കി പുതിയ റെനോ 7-സീറ്റർ എസ്‍യുവി 2024-ൽ ആഗോളതലത്തിൽ പുറത്തിറക്കും. ഡാസിയ ബിഗ്സ്റ്റർ കൺസെപ്റ്റ് ആദ്യമായി അനാവരണം ചെയ്തത് 2021 ജനുവരിയിലാണ്. നീളമേറിയ ഏഴ് സീറ്റർ ഡസ്റ്ററിനെയാവും റെനോ അവതരിപ്പിക്കുക എന്നാണ് വിലയിരുത്തൽ. സി-എസ്‌യുവി വിഭാഗത്തിലെ ബ്രാൻഡിന്റെ ഏറ്റവും പുതിയ മോഡലായിരിക്കും ഈ എസ്‌യുവി. പുതിയ ഡാസിയ ഡസ്റ്ററിന് അടിവരയിടുന്ന സിഎംഎഫ്-ബി മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് ഡാസിയ ബിഗ്‌സ്റ്റർ 7-സീറ്റർ എസ്‌യുവി നിർമ്മിച്ചിരിക്കുന്നത്. 2024 അവസാനത്തോടെ പുതിയ ബിഗ്സ്റ്റർ എസ്‌യുവി എത്തും. ബിഗ്‌സ്റ്റർ എസ്‌യുവി അഞ്ച്, ഏഴ് സീറ്റ് പതിപ്പുകളിൽ ലഭ്യമാകും. പിന്നീട് മൂന്നാം നിരയിൽ ബെഞ്ച്-തരം സീറ്റുകൾ അവതരിപ്പിക്കുന്നു.
പുതിയ ഡാസിയ ഡസ്റ്ററിന് സമാനമായി, വൈദ്യുതീകരിച്ച പെട്രോൾ എഞ്ചിനുകളും എൽപിജിയിൽ പ്രവർത്തിക്കുന്ന ബൈഫ്യൂവൽ പതിപ്പും ബിഗ്സ്റ്റർ ശ്രേണിയിൽ വരും. ആഗോള വിപണിയിൽ പുതിയ ഡാസിയ ബിഗ്‌സ്‌റ്റർ സ്‌കോഡ കരോക്ക്, ഫോക്‌സ്‌വാഗൺ ടിഗ്വാൻ എന്നിവയ്‌ക്കെതിരെ വിലയുടെ അടിസ്ഥാനത്തിൽ ഈ വാഹനം മത്സരിക്കും. എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് ഡാസിയയുടെ പുതിയ ഡിസൈൻ ഐഡന്റിറ്റിക്കൊപ്പം യഥാർത്ഥ കൺസെപ്റ്റ് ലുക്ക് നിലനിർത്തും.