കൊല്ലം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ചതിനെതിരേ ആയൂരിലെ മാര്‍ത്തോമാ കോളേജില്‍ വന്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച്ചയില്ലെന്ന് കോളജ് അധികൃതര്‍ മാധ്യമങ്ങളെ കണ്ട് വിശദീകരിച്ചതോടെയാണ് യുവജന സംഘടനകള്‍ വീണ്ടും പ്രതിഷേധവുമായെത്തിയത്.
കെഎസ്‌യു പ്രവര്‍ത്തകര്‍ പോലിസിന് നേരെ കല്ലെറിഞ്ഞു. ക്യാമ്ബസിനുള്ളിലേക്ക് തള്ളിക്കയറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പോലിസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്യാമ്പസിനുള്ളില്‍ കയറിയ വരെ പോലിസ് ലാത്തി വീശി പുറത്തേക്ക് മാറ്റുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗത തടസ്സമുണ്ടായി.
സംഭവത്തിൽ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസിയിലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.