ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വള്ളസദ്യ വഴിപാടിന്റെ എട്ടാംദിനമായ ഞായറാഴ്ച ഭഗവാന്റെ തിരുമുറ്റത്ത് വൻഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. തോട്ടപ്പുഴശേരി, ഇടശേരിമല കിഴക്ക്, നെല്ലിക്കൽ, മല്ലപ്പുഴശേരി, കോറ്റാത്തൂർ-കൈതക്കോടി, കോടിയാട്ടുകര, വരയന്നൂർ എന്നീ ഏഴ് പള്ളിയോടങ്ങൾക്കായിരുന്നു ഞായറാഴ്ച വഴിപാട്. പുലർച്ചെമുതൽ ക്ഷേത്രദർശനത്തിന് നീണ്ട ക്യൂ ഉണ്ടായിരുന്നു. വഞ്ചിപ്പാട്ടിന്റെ ഈരടികളോടെ കരനാഥൻമാരും വഴിപാടുകാരും എത്തിച്ചേർന്നതോടെ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഇതിന് പിന്നാലെ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആറ് ഡിപ്പോകളിൽനിന്നുള്ള ഏഴുബസുകളിലെ ഭക്തരും എത്തിച്ചേർന്നതോടെ തിരുമറ്റത്ത് നീണ്ടനിര രൂപപ്പെട്ടു. കനത്തമഴ പെയ്തിറങ്ങിയിട്ടും ചടങ്ങുകൾ അണുവിട തെറ്റിക്കാതെ കരനാഥൻമാർക്കും വഴിപാടുകാർക്കും ചടങ്ങുകളിലും വള്ളസദ്യ വഴിപാടിലും പങ്ക് ചേരാനായി.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.