തിരുവനന്തപുരം ; മനുഷ്യ വിഭവശേഷി കടൽ കടന്ന് പോകുന്നത് തടയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എം.എൽ.എ. സംസ്ഥാന ശിഷ്യ ശ്രേഷ്ഠാ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തെ അറിയാനും അറിയിക്കാനും, തിരിഞ്ഞ് നോക്കാനും മുതിർന്നവരെ ബഹുമാനിക്കാനും യുവതലമുറ ശീലിക്കണമെന്നും, കേരളത്തിന്റെ ഭൗതിക-ബൗദ്ധിക തലത്തിൽ വളർന്ന്, കേരളത്തിന് സമഗ്ര സംഭാവന നൽകാൻ കഴിയുന്ന ചെറുപ്പക്കാർ കടൽ കടന്ന് തൊഴിൽ തേടി പോകുന്ന ദുരവസ്ഥക്ക് മാറ്റമുണ്ടാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഠനത്തിനൊപ്പം സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മാസ്സ്റ്റേഴ്സ് ഫൗണ്ടേഷൻ ഏർപ്പെട്ടുത്തിയ ശിഷ്യ ശ്രേഷ്ഠാ പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്. ശിഷ്യ ശ്രേഷ്ഠരായി മാറിയ ആദർശിനേയും, അച്ചുവിനേയും പോലെ സമൂത്തിൽ ഇരുട്ട് പരക്കുമ്പോൾ നന്മയുടെ പ്രകാശം പരത്തുന്ന ദീപങ്ങളായി വിദ്യാർത്ഥികൾ മാറണമെന്നും വി ഡി സതീശൻ പറഞ്ഞു.
കുട്ടികളുടെയും യുവാക്കളുടെയും പാഴായിപ്പോകുന്ന ഒഴിവ് സമയങ്ങൾ സാമുഹ്യ- ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എം മാസ്റ്റേഴ്സ് ഫൗണ്ടേഷൻ ഈ ശിഷ്യ ശ്രേഷ്ഠാ അവാർഡുകൾ ഏർപ്പെടുത്തിയത്. വിരമിച്ച അദ്ധ്യാപകനും, മുൻ പാഠപുസ്തക നിർമ്മാണ സമിതി അംഗവും, സാമൂഹ്യ -പരിസ്ഥിതി പ്രവർത്തകനുമായ കെ ജി റെജി നളന്ദ ( മണി മാഷ്)ആണ് എം ഫൗണ്ടേഷൻ സ്ഥാപിച്ച് സംസ്ഥാന ശിഷ്യ ശ്രേഷ്o അവാർഡിന് തുടക്കം കുറിച്ചത്. സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തനങ്ങളിലും ലഹരിവിരുദ്ധ – അവയവദാന ബോധവത്ക്കരണ പ്രവർത്തനങ്ങളിലുമെല്ലാം ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ, നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള, ആദർശ് ആർ.എ +2 ജി.എച്ച്.എസ്.എസ്.നെയ്യാറ്റിൻകര (തിരുവനന്തപുരം വ്ളാത്തൻകര മേക്കണ്ണേർ നന്ദിലം വീട്ടിൽ പി.റ്റി.രമേശന്റേയും ആശ സി.എസ്.ന്റേയും മകൻ), അച്ചു എം.എസ് എസ്.എസ്.എൽ.സി., എൽ.എഫ്.ഹൈസ്കൂൾ ഞാറക്കൽ (എറണാകുളും ഞാറക്കൽ,മരങ്ങാട്ടുതറ )എന്നിവരാണ്, 2023ലെശിഷ്യ ശ്രേഷ്ഠാ പുരസ്കാരത്തിന് അർഹത നേടിയത്. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഉന്നത അക്കാദമിക്ക് നേട്ടങ്ങൾ കൈവരിക്കുന്നവർ പോലും വിവിധ കുറ്റകൃത്യങ്ങളിലും, രാസ ലഹരി, ഭീകരവാദം, അനാചാരം, കൊലപാതകം തുടങ്ങിയവയിലും പ്രണയ കൊലയിലും വ്യാജ സർട്ടിഫിക്കറ്റ് കേസിലും പങ്കാളികളാകുന്നത് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപാകത കാരണമാണെന്ന് ഉത്ഘാടന പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എം.എൽ.എ.അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകൾക്ക് മുൻപേ പരിഷ്കരിക്കപ്പെടേണ്ടതാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായമെന്നും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമായാൽ ഇത്തരം പ്രവണതകൾ ഇല്ലാതാകുമെന്നും അദേഹം പറഞ്ഞു. ശിഷ്യ ശ്രേഷ്ഠാ പുരസ്കാരത്തിന്റെ സംഘാടകരെയും അവാർഡ് ജേതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.
ഈ വർഷത്തെ ശിഷ്യ ശ്രേഷ്ഠരായി തിരഞ്ഞെടുക്കപെട്ട ആദർശിനെയും, അച്ചുവിനേയും പൊന്നാട അണിയിച്ച് അനുമോദിച്ച് പ്രശസ്തി പത്രവും മെമന്റോയും, ട്രോഫിയും, ക്യാഷ് അവാർഡും, വിവിധ സാധനങ്ങൾ അടങ്ങിയ കിറ്റും നൽകി. മാസ്റ്റേഴ്സ് ഫൗണ്ടേക്ഷൻ പ്രസിഡൻറ് കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ: എം.ആർ.തമ്പാൻ മുഖ്യ പ്രഭാഷണം നടത്തി. കോ-ഓർഡിനേറ്റർ അനിൽ വട്ടപ്പാറ, ഓർഗനൈസർ ജോസ് പനച്ചക്കൽ, എസ്.പ്രേം പുരസ്കാര ജേതാക്കളായ ശിഷ്യ ശ്രേഷ്oരായ ആദർശ് ആർ.എ., അച്ചു എം.എസ്.തുടങ്ങിയവർ പ്രസംഗിച്ചു. അടുത്ത വർഷത്തേക്കുള്ള സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡിന്റെ വിശദ വിവരങ്ങൾക്ക് 9048685287 എന്ന നമ്പറിൽ ബന്ധപ്പെടണം.