കൊല്ലം : എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ വൈദ്യുതാഘാതമേറ്റഉ മരിച്ച സംഭവം അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കൊല്ലത്ത് രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ വൈദ്യുതാഘാതമേറ്റത്. വൈദ്യുതി ബോര്‍ഡിന്റെ വിതരണ വിഭാഗം ഡയറക്ടര്‍ അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വികെ ബീനാകുമാരി നിര്‍ദേശിച്ചു.
കരിക്കോട് ടികെഎം എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ എംഎസ് അര്‍ജുനും, മുഹമ്മദ് റിസാനുമാണ് മരിച്ചത്. ശനിയാഴ്ച വാക്കനാട് കല്‍ച്ചിറ പളളിക്ക് സമീപമുളള പുഴയിലേക്ക് ഇറങ്ങുമ്പോഴാണ് വിദ്യാര്‍ഥികള്‍ക്ക് വൈദ്യുതാഘാതമേറ്റത്.