കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുണ്ടായിട്ടും തസ്തിക മാറ്റം നടപ്പാക്കാതിരുന്ന ഡി.ഇ.ഒയുടെ നടപടിക്കതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. 2011 ല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിട്ടും താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികമാറ്റം അനുവദിച്ചില്ലെന്ന അധ്യാപികയുടെ പരാതിയിലാണ് നടപടി.
രണ്ടാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് താമരശേരി ഡിഇഒ ക്കാണ് ഉത്തരവ് നല്‍കിയത്. പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപിക സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2011 ലാണ് അധ്യാപികക്ക് തസ്തിക മാറ്റത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.