ആലപ്പുഴ : ചേർത്തലയിൽ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു. ചേർത്തല പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ പുതിയകാവ് പടിഞ്ഞാറെ ചാണിയിൽ പ്രജിത്താണ് ഭാര്യ സൗമ്യയെ മർദ്ദിച്ചു കൊന്നത്. ഇന്ന് പുലർച്ചയോടെയാണ് സംഭവമുണ്ടായത്. കുടുംബകലഹത്തെ തുടർന്നുണ്ടായ പ്രകോപനത്തിലാണ് പ്രജിത്ത് ഭാര്യയെ മർദ്ദിച്ചു കൊന്നതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം പ്രജിത്ത് സ്വമേധയാ പട്ടണക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
കുടുംബകലഹം : ചേർത്തലയിൽ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു
RECENT NEWS
Advertisment