കോഴിക്കോട് : ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് കൊടിയത്തൂർ ചെറുവാടി പഴംപറമ്പിലാണ് സംഭവം. കൊടിയത്തൂർ സ്വദേശിനിയായ 20 വയസ്സുകാരി മുഹ്സിലയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷഹീറിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. 6 മാസം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. കുടുംബവഴക്ക് പതിവായിരുന്നെന്നും ഷഹീറിനു സംശയ രോഗമുണ്ടായിരുന്നതായും പോലീസ് പറയുന്നു. മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.