ചണ്ഡീഗഡ്: തിരക്കേറിയ റോഡിലെ സീബ്രാ ക്രോസിങ്ങിൽ നൃത്തം ചെയ്യുന്ന ഭാര്യയുടെ റീൽ വൈറലായതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവിന് സസ്‌പെൻഷൻ. ചണ്ഡീഗഡ് പോലീസ് സേനയിലെ കോൺസ്റ്റബിളായ അജയ് കുണ്ടുവിനെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. മാർച്ച് 20-നാണ് നടപടിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. അജയ്‌യുടെ ഭാര്യയായ ജ്യോതിയും സഹോദരന്റെ ഭാര്യയും ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റോഡിലെ സീബ്രാ ലൈനിൽ നിന്ന് ഡാൻസ് കളിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത്. നടുറോഡിൽ വെച്ചുള്ള ജ്യോതിയുടെ നൃത്തം ഈ മേഖലയിൽ ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു.
തിരക്കുള്ള റോഡിൽ ഡാൻസ് ചെയ്യുന്നതിന്റെയും ഇത് ചിത്രീകരിക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് ഛണ്ഡീഗഡ് സെക്ടർ 34 പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധിക്കുകയും ജ്യോതിക്കും കൂടെയുണ്ടായിരുന്നു യുവതിക്കുമെതിരേ കേസെടുക്കുകയും ചെയ്യുകയായിരുന്നു. ഭാര്യയുടെ വൈറൽ വീഡിയോ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചതിനാണ് അജയ് കുണ്ടുവിനെതിരേ സസ്‌പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. ഗതാഗതം തടസ്സപ്പെടുത്തി, പൊതുസുരക്ഷയ്ക്ക് ഭീഷണിയുയർത്തി എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിൽ രണ്ട് സ്ത്രീകൾക്കെതിരേയും കേസെടുത്ത് ജാമ്യത്തിൽ വിട്ടു.
അതേസമയം അജയ് കുണ്ടുവിനെതിരേ സ്വീകരിച്ചിട്ടുള്ള നടപടിക്കെതിരേ വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്. ഭാര്യ ചെയ്ത നിയമലംഘനത്തിൽ ഭർത്താവിനെതിരേ നടപടിയെടുത്തത് ദൗർഭാഗ്യകരമാണെന്നാണ് പ്രതികരണങ്ങൾ. അദ്ദേഹത്തിനെതിരേ സ്വീകരിച്ച നടപടി ഒരിക്കലും ന്യായീകരിക്കാൻ സാധിക്കാത്തതാണെന്നും വീഡിയോ ആസ്വദിക്കുകയും പങ്കുവയ്ക്കുകയും ചെയ്തതിനാണ് ആ ഉദ്യോഗസ്ഥൻ നടപടി നേരിട്ടതെന്നും പോകുന്നു വിമർശനങ്ങൾ.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1