Thursday, July 3, 2025 10:42 pm

ഭാര്യയുടെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി ; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം : കെദുമ്പാടിയിലെ മരമില്ല് ഉടമ ഇസ്മായിലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കർണാടക സ്വദേശിയായ നാസിർ ഹുസൈൻ (35) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം ഇൻസ്പെക്ടർ എ. സന്തോഷ് കുമാറും സംഘവും കർണാടകയിലെ ബീരിക്ക് സമീപത്തെ വാടകവീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്.

2020 ജനുവരി 19 നാണ് കൊലപാതകം നടന്നത്. ഇസ്മായിലിന്റെ ഭാര്യ ആയിഷയുടെ സഹായത്തോടെ ആൺസുഹൃത്ത് മുഹമ്മദ് ഹനീഫയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇവർ തമ്മിലുള്ള അടുപ്പം ഇസ്മായിൽ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പോലീസ് റിപ്പോർട്ട്. രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെ ഇസ്മായിലിനെ കഴുത്തിൽ തുണി മുറുക്കി തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിറ്റേന്ന് രാവിലെ ഭാര്യ ആയിഷ തന്നെയാണ് ഭർത്താവിന്റെ മരണവിവരം ബന്ധുക്കളെ അറിയിച്ചത്. മരണത്തിൽ സംശയം പ്രകടിപ്പിച്ച ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കൃത്യം നടത്തിയാൽ മുഹമ്മദ് ഹനീഫ വഴി 10,000 രൂപ നൽകാമെന്ന് ആയിഷ വാഗ്ദാനം നൽകിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.

പ്രതികളായ ആയിഷ, മുഹമ്മദ് ഹനീഫ, അറാഫത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികളായ നാസിർ ഹുസൈൻ, ബദറുദ്ദീൻ എന്നിവർ കർണാടകയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പോലീസിന് പിടികൊടുക്കാതിരിക്കാൻ നാസിർ ഹുസൈൻ വാടകവീടുകളിൽ മാറി താമസിച്ചുവരുന്നതിനിടെയാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്.

കേസിൽ ബദറുദ്ദീനെ ഇനിയും പിടികൂടാനുണ്ട്. കാസർകോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ ചന്ദ്രശേഖർ, സി.പി.ഒ.മാരായ പ്രവീൺ, ഗോകുൽ, ലിജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

0
പത്തനംതിട്ട : കോന്നി ഗ്രാമപഞ്ചായത്ത് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും കൃഷി ഭവനില്‍...

വിദ്യാര്‍ഥികള്‍ പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരാകണം : മന്ത്രി ആര്‍.ബിന്ദു

0
പന്തളം: പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ...

ക്രൈസ്തവ ദിനാചരണം പത്തനംതിട്ട സി എസ് ഐ പള്ളിയിൽ വെച്ച് നടന്നു

0
പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് അഭിമുഖ്യത്തിൽ ക്രൈസ്തവ ദിനാചരണം...

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

0
തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന്...