പല ചിത്രങ്ങളും പലരുടേയും പ്രിയപ്പെട്ടവ ആയിരിക്കും. എന്നാല്‍ ഈ ചിത്രങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ആയതിനാല്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെട്ടേക്കാം. ചിത്രങ്ങള്‍ സൂക്ഷിക്കാനായി ഗൂഗിള്‍ ഫോട്ടോ പോലുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കിലും സ്റ്റോറേജ് ലിമിറ്റ് കഴിയുന്നതോടെ ഇതില്‍ പുതിയ ചിത്രങ്ങള്‍ ചേർക്കാൻ സാധിക്കാതെ ആകും. പുതിയ ചിത്രങ്ങളോ വീഡിയോകളോ ചേർക്കാനായി നമ്മള്‍ പഴയ ഫോട്ടോകള്‍ പലതും ഡിലീറ്റ് ചെയ്യാറുമുണ്ട്. ചിലപ്പോള്‍ ഡിലീറ്റ് ചെയ്ത ഈ ചിത്രങ്ങള്‍ക്കിടയില്‍ നമ്മുക്ക് പ്രിയപ്പെട്ട ചിത്രങ്ങളും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. എന്നാല്‍ ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് നഷ്ടപ്പെട്ട ചിത്രങ്ങള്‍ വളരെ എളുപ്പത്തില്‍ നമ്മുക്ക് വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം. ട്രാഷ് ബിന്നില്‍ നിന്ന് ചിത്രങ്ങള്‍ വീണ്ടെടുക്കുന്നതാണ്. ഉപയോക്താക്കള്‍ ഡിലീറ്റ് ചെയ്ത ഫയലുകള്‍ താത്കാലികമായി ഗൂഗിള്‍ തങ്ങളുടെ ട്രാഷ് ബിന്നില്‍ സൂക്ഷിക്കുന്നതായിരിക്കും. 60 ദിവസത്തോളം ഈ ഫയലുകള്‍ ഇവിടെ ഉണ്ടാകും. ഇതിനായി ആദ്യം നിങ്ങള്‍ ഗൂഗിള്‍ ഫോട്ടോ ആപ്പ് സന്ദർശിക്കുക. ഇവിടെ സ്ക്രീനിന്റെ താഴെയായി ലൈബ്രറി എന്ന ഓപ്ഷൻ കാണാൻ സാധിക്കും. ഇവിടെ ക്ലിക്ക് ചെയ്യുക. ഇവിടെ നിന്ന് ട്രാഷ് എന്ന ഓപ്ഷനും തിരഞ്ഞെടുക്കുക. ഡിലീറ്റ് ആയി പോയിരിക്കുന്ന ഫയലുകള്‍ ഇവിടെ നിന്ന് നിങ്ങള്‍ക്ക് റീസ്റ്റോർ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഡിലീറ്റ് ചെയ്ത് 60 ദിവസത്തിനുള്ളില്‍ മാത്രമെ ഇത്തരത്തില്‍ ഫയലുകള്‍ റീസ്റ്റോർ ചെയ്യാൻ സാധിക്കൂ. ഇനി 60 ദിവസങ്ങള്‍ കഴിഞ്ഞ ചിത്രങ്ങള്‍ വീണ്ടെടുക്കാനായി മറ്റൊരു ഓപ്ഷനും ഉണ്ട്.
നഷ്ടപ്പെട്ട ചിത്രങ്ങള്‍ വീണ്ടെടുക്കാൻ സാധിക്കുന്ന ധാരാളം തേർഡ് പാർട്ടി ആപ്പുകള്‍ പ്ലേ സ്റ്റോറിലും ലഭ്യമാണ്. പൂർണമായും ഫലം ലഭിച്ചില്ലെങ്കിലും ചിലപ്പോള്‍ നിങ്ങളുടെ നഷ്ടപ്പെട്ട ചിത്രങ്ങള്‍ കണ്ടെടുക്കാൻ ഈ ആപ്പുകള്‍ നിങ്ങളെ സഹായിക്കുന്നതാണ്. അതേ സമയം ഗൂഗിള്‍ പ്ലേ സ്റ്റോർ, ആപ്പിള്‍ ആപ്പ് സ്റ്റോർ തുടങ്ങിയ വിശ്വസനീയ ശ്രോതസുകളില്‍ നിന്ന് മാത്രമേ നിങ്ങള്‍ ഈ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യാവൂ. നിങ്ങളുടെ ഫോണിലെ ചിത്രങ്ങള്‍ ഒരിക്കലും നഷ്ടപ്പെട്ട് പോകാതെ ഇരിക്കാൻ സഹായിക്കുന്ന സംവിധാനവും ഇപ്പോള്‍ നിലവിലുണ്ട്. ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കാം. ആദ്യം സൂചിപ്പിച്ച ഓട്ടോമാറ്റിക്ക് ബാക്കപ്പ് ഓപ്ഷൻ ഇതിനായി നിങ്ങളെ സഹായിക്കുന്ന ഒരു ഫീച്ചറാണ്. ക്ലൗഡിന്റെ സഹായത്താലാണ് ഈ സംവിധാനം വഴി ചിത്രങ്ങള്‍ വീണ്ടെടുക്കുന്നത്. നിങ്ങളുടെ ഫോണില്‍ നിന്ന് ചിത്രങ്ങള്‍ ഹാർഡ് ഡിസ്ക്കുകളിൽ മാറ്റി സൂക്ഷിക്കുക എന്നതാണ് ഉത്തമമായ വഴി. ഗൂഗിള്‍ ഫോട്ടോസിലെ ആർക്കൈവ്, ലോക്ക് എന്നീ ഫീച്ചറുകള്‍ നിങ്ങളുടെ ഫോണിലെ ചിത്രങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നതാണ്. ഈ ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ ഡിലീറ്റ് ആകാതെ സൂക്ഷിക്കാൻ സാധിക്കും.