ഹൈദരാബാദ് : ഹൈദരാബാദിന്റെ പുനര്‍നാമകരണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്രേറ്റര്‍ ഹൈദരബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ക്കായി ബിജെപിയുടെ പ്രമുഖ നേതാക്കള്‍ പലരും ഹൈദരാബാദിലെത്തിയിട്ടുണ്ട്. കേന്ദ്രനേതാക്കളെ അടക്കം ഇറക്കി സജീവ പ്രചരണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഇത്തരമൊരു പരിപാടിക്കിടെയാണ് ഹൈദരാബാദിന്റെ പുനര്‍നാമകരണം സംബന്ധിച്ചും ചോദ്യം ഉയര്‍ന്നത്.
ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റിക്കൂടെയെന്ന് പല ആളുകളും ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് കഴിയില്ല എന്നാണ് ഞാനവരോട് ചോദിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലേറിയപ്പോള്‍ ഫൈസാബാദിനെ അയോധ്യ എന്നും അലഹബാദിനെ പ്രയാഗ് രാജ് എന്നും പേര് മാറ്റിയിരുന്നു. പിന്നെന്ത് കൊണ്ട് ഹൈദരാബാദ് ‘ഭാഗ്യനഗര്‍’എന്ന് പുനര്‍നാമകരണം ചെയ്തു കൂട എന്നായിരുന്നു ഒരു റോഡ് ഷോയ്ക്കിടെ യോഗിയുടെ പറഞ്ഞത്.