Saturday, April 12, 2025 10:00 pm

മൂന്നാറിൽ ഹൈഡല്‍ പാര്‍ക്ക് ; സംരക്ഷണ സമിതി മറയാക്കി അനധികൃത നിര്‍മ്മാണം തുടരാന്‍ നീക്കം

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍: മൂന്നാറില്‍ കെ.എസ്.ഇ.ബി യുടെ അധീനതയിലുള്ള ഹൈഡല്‍ പാര്‍ക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് റവന്യൂ വകുപ്പ് നല്‍കിയ സ്റ്റോപ്പ് മെമ്മോ മറികടന്ന് നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംരക്ഷണ സമിതി രൂപീകരിക്കുന്നു. സമിതി രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള യോഗം ഞായറാഴ്ച രാവിലെ 10 മണിക്ക് മൂന്നാര്‍ ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌റ്റേഡിയത്തില്‍ നടക്കും. അനുമതിയില്ലാതെ നടന്നു വന്നിരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയ സാഹചര്യത്തിലാണ് സംരക്ഷണ സമിതിയുടെ രൂപീകരണ യോഗം നടക്കുന്നത്.

മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ 3 ഏക്കര്‍ സ്ഥലത്താണ് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മ്മാണങ്ങള്‍ നടന്നു വരുന്നത്. അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതികെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ സമരങ്ങളുമായി രംഗത്തെത്തിയിരുന്നു. നിര്‍മ്മാണങ്ങള്‍ വിവാദമായതോടെ റവന്യൂ വകുപ്പ് നിര്‍മ്മാണങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. ഉത്തരവു ലംഘിച്ച് വീണ്ടും നിര്‍മ്മാണങ്ങള്‍ നടന്നതോടെ ഒരാള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

കോടതിയുടെ നിര്‍ദ്ദേശപ്രകാരം പാര്‍ക്കിലെ നിര്‍മ്മാണങ്ങളെക്കുറിച്ച് പരിശോധനകള്‍ നടത്തിയ ജില്ലാ ഭരണകൂടം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്ന് റിപ്പോര്‍ട്ടു നല്‍കി. ഇതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തന്നെ നിര്‍മ്മാണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവിനെതിരെ ബാങ്ക് കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് മൂന്നാര്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് സംരക്ഷണ സമിതി എന്ന പേരില്‍ സംരക്ഷണ സമിതി രൂപീകരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മസ്‌കത്തിൽ ഇറാൻ-യുഎസ് ആദ്യ റൗണ്ട് ചർച്ചകൾ അവസാനിച്ചു

0
മസ്‌കത്ത്: മസ്‌കത്തിൽ ഇറാൻ-യുഎസ് ആദ്യ റൗണ്ട് ചർച്ചകൾ അവസാനിച്ചു. അന്തരീക്ഷം 'പോസിറ്റീവ്'...

ലഹരിയോട് നോ പറയാം ക്യാമ്പയിൻ നടന്നു

0
തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിന്റെയും എലിമുള്ളും പ്ലാക്കൽ...

പാലക്കാട് നഗരസഭയിലേക്ക് നടന്ന മാർച്ച് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസെടുത്തു

0
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസ്. പാലക്കാട് നഗരസഭയിലേക്ക് നടന്ന മാർച്ചിന്റെ...

ആളൊഴിഞ്ഞ പറമ്പിൽ 60 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: പട്ടാമ്പി മുതുതല പറക്കാട് ആളൊഴിഞ്ഞ പറമ്പിൽ 60 കാരനെ മരിച്ച...