മുഖത്തുണ്ടാകുന്ന ഹൈപ്പര്‍ പിഗ്മെന്റേഷന്‍ പലരേയും അലട്ടുന്ന പ്രധാനപ്പെട്ട ഒരു സൗന്ദര്യപ്രശ്‌നമാണ്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. പല ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ഇതിന് അടിസ്ഥാന കാരണമായി വരുന്ന ഒന്നാണ്. പ്രായമാകുമ്പോഴുണ്ടാകുന്ന ഒരു പ്രശ്‌നം കൂടിയാണ് ഇത്. ഹൈപ്പര്‍ പിഗ്മെന്റേഷന് കാരണമായി വരുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ചികിത്സകള്‍ ആവശ്യമായി വരുന്നു. ഇതല്ലാതെ ഇതിന് സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരത്തിലെ വീട്ടുവൈദ്യത്തില്‍ നമുക്ക് ചെയ്യാവുന്ന ഒരു സിംപിള്‍ വഴിയുണ്ട്. ഇതിന് വേണ്ടത് പാല്‍, ശര്‍ക്കര എന്നിവയാണ്. പാല്‍ ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം സൗന്ദര്യ ഗുണങ്ങള്‍ കൂടി നല്‍കുന്ന ഒന്നാണ്. ഇത് ചര്‍മത്തിന് മോയിസ്ചറൈസിംഗ് ഗുണങ്ങള്‍ നല്‍കുന്നു. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. വരണ്ട ചര്‍മത്തിനുളള നല്ലൊരു പരിഹാരമാണ് ഇത്. ചര്‍മത്തിന് ഗുണം ചെയ്യുന്ന ഏറ്റവും നല്ല ഒരു ക്ലെന്‍സര്‍ കൂടിയാണ് പാല്‍.
ശര്‍ക്കരയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ പലതുമുണ്ട്. മധുരമാണെങ്കിലും പഞ്ചസാരയേക്കാള്‍ ആരോഗ്യകരമായ മധുരമായി ഇതിന് കണക്കാക്കാം. ശര്‍ക്കര ഹൈപ്പര്‍ പിഗ്മെന്റേഷന്‍ പരിഹാരമായി ഉപയോഗിയ്ക്കാവുന്ന ഒന്നാണ്. ഇത് പാലിനൊപ്പം പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് നല്ലതാണ്. ഫേസ് പായ്ക്കായി ഇത് ഉപയോഗിയ്ക്കുന്നത് എങ്ങനെയെന്നറിയാം. ഈ മിശ്രിതത്തിന് വേണ്ടത് പാല്‍ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് ശര്‍ക്കരയിട്ട് ഇത് മിശ്രിതമാക്കി മാറ്റാം. ഇത് ഇളം ചൂടോടെ മുഖത്ത് പുരട്ടാം. ശരീരത്തിന്റെ കരുവാളിപ്പും പിഗ്മെന്റെഷനുമുള്ള ഇടങ്ങളില്‍ എവിടെ വേണമെങ്കിലും ഇത് പുരട്ടാവുന്നതാണ്. ഇത് ചര്‍മത്തിന് യാതൊരു ദോഷവും വരുത്താത്ത ഒന്നാണ്. ഇത് ആഴ്ചയില്‍ മൂന്ന് നാല് ദിവസമെങ്കിലും പുരട്ടുന്നത് ഏറെ ഗുണം നല്‍കും.