വാഹനപ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഹ്യുണ്ടായ് എക്സ്റ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ സവിശേഷതകളോടെയാണ് ഈ വാഹനം വരുന്നത്. ഹ്യുണ്ടായിയുടെ ഏറ്റവും ചെറുതും വില കുറഞ്ഞതുമായി എസ്‌യുവിയാണ് എക്‌സ്‌റ്റർ. 6 ലക്ഷം രൂപ മുതൽ 9.32 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്, ഓറ എന്നിവയിലുള്ള അതേ പ്ലാറ്റ്ഫോമിലാണ് ഹ്യുണ്ടായ് എക്‌സ്‌റ്റർ വരുന്നത്.
ഹ്യുണ്ടായ് എക്സ്റ്റർ പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളിൽ ലഭ്യമാകും. അഞ്ച് വേരിയന്റുകളാണ് വാഹനത്തിലുള്ളത്. EX, S, SX, SX(O), SX(O) കണക്റ്റ് എന്നിവയാണ് ഈ വേരിയന്റുകൾ. വാഹനത്തിന്റെ മാനുവൽ പെട്രോൾ EX വേരിയന്റിന് 5,99,900 രൂപയാണ് വില. S വേരിയന്റിന് 7,26990 രൂപയും SX വേരിയന്റിന് 7,99,990 രൂപയും വിലയുണ്ട്. SX(O) വേരിയന്റിന് 8,63,990 രൂപയാണ് വില. SX(O) കണക്റ്റ് എന്ന ഹൈ എൻഡ് വേരിയന്റിന് 9,31,990 രൂപയാണ് വില.
മാനുവൽ ട്രാൻസ്മിഷൻ കൂടാതെ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനിലും പെട്രോൾ എഞ്ചിനുള്ള ഹ്യുണ്ടായ് എക്സ്റ്റർ ലഭ്യമാണ്. ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി വേരിയന്റും ഈ വാഹനത്തിലുണ്ട്. മികച്ച മൈലേജാണ് സിഎൻജി വേരിയന്റ് നൽകുന്നത്. വാഹനത്തിനായി ഇതിനകം തന്നെ 11,000ൽ അധികം ബുക്കിങ്ങുകൾ ലഭിച്ചിട്ടുണ്ടെന്ന് ഹ്യുണ്ടായ് വ്യക്തമാക്കി. വാഹനം ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ലഭിക്കും. ആറ് കളറുകളും മൂന്ന് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളും മൂന്ന് ഇന്റീരിയർ കളർ ഓപ്ഷനുകളിലുമാണ് എക്സ്റ്റർ ലഭ്യമാകുന്നത്.
ഹ്യുണ്ടായ് ഐ10 നിയോസ്, ഐ20, വെന്യു തുടങ്ങിയ വാഹനങ്ങളിലുള്ള 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായ് എക്‌സ്‌റ്ററിന് കരുത്ത് നൽകുന്നത്. 83 എച്ച്‌പി പവറും 114 എൻഎം പീക്ക് ടോർക്കും ഈ എഞ്ചിൻ നൽകുന്നു. ഗിയർബോക്സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി എന്നിവ ഉൾപ്പെടുന്നു. സിഎൻജി മോഡലിൽ 69 എച്ച്പി പവറും 95.2 എൻഎം ടോർക്കുമാണ് ലഭിക്കുന്നത്.
ഹ്യുണ്ടായ് എക്സ്റ്റർ E ട്രിം ഒഴികെയുള്ള എല്ലാ പെട്രോൾ വേരിയന്റുകളും മാനുവൽ, ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ട്. സിഎൻജി കിറ്റുള്ള എസ്, എസ്എക്സ് ട്രിമ്മുകളിൽ ഓട്ടോമാറ്റിക്ക് ഓപ്ഷൻ ലഭ്യമാകും. മൂന്ന് എസ്എക്സ് ട്രിമ്മുകൾക്ക് എഎംടി ഗിയർബോക്സിനൊപ്പം പാഡിൽ ഷിഫ്റ്ററുകളും ലഭിക്കും. പെട്രോൾ മാനുവൽ ഓപ്ഷന് 19.4 കിലോമീറ്റർ മൈലേജാണ് ലഭിക്കുന്നത്. ഓട്ടോമാറ്റിക്കിന് 19.2 കിലോമീറ്റർ മൈലേജുണ്ട്. സിഎൻജി കിറ്റുമായി വരുന്ന ഹ്യുണ്ടായ് എക്സ്റ്റർ 27.10 കിലോമീറ്റർ മൈലേജ് നൽകുന്നു.
ഹ്യുണ്ടായ് എക്സ്റ്ററിൽ പാരാമെട്രിക് ഡിസൈൻ ശൈലിയാണുള്ളത്. ഡേടൈം റണ്ണിംഗ് ലാമ്പുകൾക്കും ടെയിൽ ലാമ്പുകൾക്കുമുള്ള പുതിയ എച്ച്-പാറ്റേൺ എൽഇഡി ട്രീറ്റ്‌മെന്റാണ് എക്‌സ്റ്ററിന്റെ പ്രത്യേകത. കട്ടിയുള്ള ബോഡി ക്ലാഡിംഗ്, ശ്രദ്ധേയമായ ഫ്രണ്ട് ആൻഡ് റിയർ ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ, റൂഫ് റെയിലുകൾ എന്നിങ്ങനെയുള്ള എസ്‌യുവി സ്റ്റൈലിങ് ഘടകങ്ങൾ ഇതിലുണ്ട്. ഹൈ എൻഡ് വേരിയന്റുകളിൽ 15 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളാണ് നൽകിയിട്ടുള്ളത്. വാഹനത്തിന് 3,815 എംഎം നീളവും 1,710 എംഎം വീതിയും 1,631 എംഎം ഉയരവും 2,450 എംഎം വീൽബേസും 185 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്.
ഹ്യുണ്ടായ് എക്സ്റ്ററിൽ സിംഗിൾ പാൻ സൺറൂഫും ഡ്യുവൽ ക്യാമറകളുള്ള ഡാഷ്‌ക്യാമുമാണ് വാഹനത്തിന്റെ ഏറ്റവും വലിയ സവിശഷത. ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കീലെസ് എൻട്രി ആൻഡ് ഗോ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ്, ഇൻ-ബിൽറ്റ് നാവിഗേഷൻ, കണക്റ്റഡ് കാർ ടെക്, ഒന്നിലധികം ഭാഷകളിൽ വോയ്‌സ്-ആക്ടിവേറ്റഡ് കമാൻഡുകൾ എന്നിവയടക്കമുള്ള ഫീച്ചറുകൾ ഹ്യുണ്ടായ് എക്സ്റ്ററിലുണ്ട്.
ആറ് എയർബാഗുകൾ, ഇഎസ്സി, ഹിൽ അസിസ്റ്റ് കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിങ് സെൻസറുകളും ക്യാമറയും, എല്ലാ സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ്ബെൽറ്റ്, സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ISOFIX ആങ്കറേജുകൾ എന്നിവയാണ് ഹ്യുണ്ടായ് എക്സ്റ്ററിലുള്ള സുരക്ഷാ ഫീച്ചറുകൾ. SX, SX(O), SX(O) കണക്‌റ്റ് ട്രിമ്മുകളിൽ ഇവ സ്റ്റാൻഡേർഡായി ലഭ്യമാണ്, E, S ട്രിമ്മുകളിൽ ചില ഫീച്ചറുകൾ ഹ്യുണ്ടായ് നൽകിയിട്ടില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033