Thursday, May 1, 2025 9:37 pm

ഹേയ് ഹോയ്ഹ്യുണ്ടായ് ; ഹ്യുണ്ടായ് എക്സ്റ്ററിന്റെ ബുക്കിങ് 10,000 പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അടുത്തിടെയാണ് മൈക്രോ എസ്‌യുവിയായ ഹ്യുണ്ടായ് എക്‌സ്റ്റർ (Hyundai Exter) ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ സെഗ്മെന്റിൽ മറ്റൊരു വാഹനത്തിലും ഇല്ലാത്ത വിധത്തിലുള്ള സവിശേഷതകളുമായിട്ടാണ് എക്സ്റ്റർ വരുന്നത്. ഹ്യുണ്ടായ് എക്സ്റ്ററിന്റെ ബുക്കിങ് മെയ് 9ന് തന്നെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ വാഹനം രണ്ട് മാസത്തിനുള്ളിൽ 10,000 യൂണിറ്റ് ബുക്കിങ് നേടിയിരിക്കുകയാണ്. ആകർഷകമായ ഡിസൈനും സവിശേഷതകളുമായി വിപണിയിലെത്തിയ എക്സ്റ്റർ ടാറ്റ പഞ്ചുമായിട്ടാണ് മത്സരിക്കുന്നത്. സബ്-കോംപാക്റ്റ് എസ്‌യുവിയായ ഹ്യുണ്ടായ് വെന്യുവിന് താഴെയുള്ള വില വിഭാഗത്തിൽ എൻട്രി ലെവൽ എസ്‌യുവിയായിട്ടാണ് ഹ്യുണ്ടായ് എക്‌സ്റ്റർ വരുന്നത്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും റഗ്ഡ് സ്റ്റൈലിങ് ഘടകങ്ങളും ഹാച്ച്‌ബാക്കിന്റെ ഒതുക്കവും ചേരുന്ന വാഹനമാണ് ഇത്. മുന്നിലും പിന്നിലും ഫോക്സ് സ്കിഡ് പ്ലേറ്റുകളും വീൽ ആർച്ചുകൾക്ക് മുകളിൽ കട്ടിയുള്ള ബോഡി ക്ലാഡിങ്ങുമായിട്ടാണ് എക്സ്റ്റർ വരുന്നത്. എച്ച് ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് എൽഇഡികളും എൽഇഡി പ്രൊജക്ടറുകളും സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സെറ്റപ്പും ഹ്യുണ്ടായ് എക്‌സ്റ്ററിന്റെ ഡിസൈൻ സവിശേഷതയാണ്.

ആധുനിക രീതിയിൽ ഡിസൈൻ ചെയ്ത ക്യാബിനാണ് ഹ്യുണ്ടായ് എക്‌സ്റ്ററിലുള്ളത്. ലൈറ്റ് ഗ്രേ, കോസ്മിക് ബ്ലൂ, ലൈറ്റ് സീജ് എന്നീ മൂന്ന് ഇന്റീരിയർ ലേഔട്ടുകളിൽ വാഹനം ലഭിക്കും. ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വൃത്താകൃതിയിലുള്ള എസി വെന്റുകൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ പാനൽ, പുഷ് സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, സിംഗിൾ-പേൻ സൺറൂഫ്, വയർലെസ് ചാർജർ, കൂൾഡ് ഗ്ലോവ്ബോക്സ്, പിൻ എസി വെന്റുകൾ, പാഡിൽ ഷിഫ്റ്ററുകൾ, ഡാഷ്ക്യാമറ എന്നിവയാണ് ഇന്റീരിയർ സവിശേഷതകൾ. ഹ്യുണ്ടായ് എക്‌സ്റ്ററിൽ നിരവധി സുരക്ഷാ ഫീച്ചറുകളും കമ്പനി നൽകിയിട്ടുണ്ട്. ആറ് എയർബാഗുകൾ, എബിഎസുള്ള ഇബിഡി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയുൾപ്പെടെയുള്ള സുരക്ഷാ ഫീച്ചറുകളുമായിട്ടാണ് ഈ മൈക്രോ എസ്‌യുവി വരുന്നത്. ടോപ്പ്-സ്പെക്ക് എസ്എക്സ്(ഒ) കണക്ട് വേരിയൻറ് ഹ്യുണ്ടായിയുടെ കണക്റ്റഡ് കാർ ഫീച്ചറുകളുടെ സ്യൂട്ടും ലഭിക്കും.

ഹ്യൂണ്ടായ് എക്‌സ്‌റ്ററിന് കരുത്ത് നൽകുന്നത് 1.2 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 5 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷനിലും വാഹനം ലഭിക്കും. 83 പിഎസ് പവറും113.8 എൻഎം ടോർക്കും നൽകുന്ന എഞ്ചിനാണിത്. ഇതിനൊപ്പം സിഎൻജി വേരിയന്റും ലഭ്യമാണ്. 69 പിഎസ് പവറും 95.2 എൻഎം ടോർക്കും നൽകുന്ന സിഎൻഡി എഞ്ചിനാണ് ഹ്യുണ്ടായ് എക്‌സ്റ്ററിലുള്ളത്. മികച്ച മൈലേജും ഈ എഞ്ചിൻ ഓപ്ഷനുകൾ നൽകുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂരിൽ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു

0
കണ്ണൂർ: കണ്ണൂർ പയ്യാവൂർ ചമതച്ചാലിൽ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. ഉറവക്കുഴിയിൽ...

സാങ്കേതിക സർവകലാശാലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കേണ്ടത് വൈസ് ചാൻസലറെന്ന് മന്ത്രി ഡോ. ആർ...

0
തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കേണ്ടത് വൈസ്...

ഇസ്രയേലിന്റെ തെക്കൻ ഭാഗങ്ങളിൽ ശക്തമായ മണൽക്കാറ്റ് വീശിയടിച്ചു

0
ഇസ്രായേൽ: ബുധനാഴ്ച ഇസ്രയേലിന്റെ തെക്കൻ ഭാഗങ്ങളിൽ ശക്തമായ മണൽക്കാറ്റ് വീശിയടിച്ചു, കാറ്റ്...

പത്തനംതിട്ടയിൽ നിരോധന ദിവസം വീട്ടിൽ മദ്യവിൽപന നടത്തി 53കാരൻ ; റിമാന്റ് ചെയ്തു

0
പത്തനംതിട്ട: മദ്യ നിരോധന ദിവസം വീട്ടിൽ മദ്യവിൽപന നടത്തിയ 53കാരൻ അറസ്റ്റിൽ....