ആപ്പിളിന്റെ ഞെട്ടിക്കുന്ന ഓഫറുകള്‍ അവസാനിക്കുന്നില്ല. ഫ്‌ളിപ്പ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേയ്‌സിന് പിന്നാലെ വിവിധ മോഡലുകള്‍ക്ക് വീണ്ടും വില കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇതുവരെ നല്‍കാത്ത അത്രയും മികച്ച ഡിസ്‌കൗണ്ടില്‍ ഐഫോണ്‍ 12 മിനി നല്‍കുകയാണ് ഫ്‌ളിപ്പ്കാര്‍ട്ട്. മിനി മോഡലുകള്‍ ഐഫോണ്‍ പതിനഞ്ച് സീരീസ് പുറത്തിറക്കിയതിന് പിന്നാലെ ആപ്പിള്‍ സ്‌റ്റോറുകളില്‍ നിന്ന് നീക്കം ചെയ്തിരുന്നത്. ആപ്പിള്‍ ഐഫോണ്‍ പതിമൂന്ന് മിനി ഇത്തരത്തില്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് പുറത്താക്കിയതാണ്. പന്ത്രണ്ട് മിനിക്ക് ആ പ്രശ്‌നം നേരിടേണ്ടി വന്നേക്കാം. അതാണ് വില കുറച്ച് നല്‍കാന്‍ കാരണമെന്ന് സൂചനയുണ്ട്. പക്ഷേ സ്ഥിരീകരിച്ചിട്ടില്ല. ആപ്പിള്‍ പുറത്തിറക്കിയ മിനി ഫോണ്‍ സീരീസുകളില്‍ ആദ്യത്തേതാണ് ഐഫോണ്‍ പന്ത്രണ്ട് മിനി. ആപ്പിള്‍ പന്ത്രണ്ട് മിനി ഐഫോണിലെ മറ്റ് സീരീസുകളെ അപേക്ഷിച്ച് രണ്ട് ജനറേഷന്‍ പിന്നിലാണ്.
പക്ഷേ മിനി മോഡലുകള്‍ വളരെ പവര്‍ഫുളായിട്ടുള്ള ഫോണാണ്. അതിലുപരി വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ്. കൈയ്യില്‍ ഒതുങ്ങുന്ന ഫോണ്‍ ലഭിക്കുക എന്നത് ഇക്കാലത്ത് അത്ര എളുപ്പമല്ല. ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വേണം, പോക്കറ്റ് കീറരുത്, നല്ല പെര്‍ഫോമന്‍സും വേണം ഇങ്ങനെയൊക്കെ കരുതുന്നുണ്ടെങ്കില്‍ ഐഫോണ്‍ പന്ത്രണ്ട് മിനി ഉറപ്പായും വാങ്ങണം. ആപ്പിള്‍ ഇത് പുറത്തിറക്കിയത് തന്നെ താങ്ങാവുന്ന വിലയ്ക്ക് ആളുകള്‍ക്ക് ഐഫോണ്‍ വാങ്ങാന്‍ സാധിക്കണം എന്ന് കരുതിയാണ്. 69900 രൂപയ്ക്കാണ് ഈ ഫോൺ ആപ്പിൾ വിപണിയിൽ എത്തിച്ചത്. മികച്ച ഫീച്ചറുകളും ഈ ഫോണിലുണ്ട്. 5.4 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയാണ് പന്ത്രണ്ട് മിനിക്കുള്ളത്. എ14 ബയോണിക് ചിപ്പാണ് ഇവയ്ക്കുള്ളത്. ആപ്പിളിന്റെ കരുത്തുറ്റ ചിപ്പാണിത്. പന്ത്രണ്ട് മെഗാ പിക്‌സല്‍ ഇരട്ട പിന്‍ക്യാമറയാണ് ഈ ഫോണിലുണ്ട്. സാധാരണ ഐഫോണ്‍ പന്ത്രണ്ട് ഫോണിന്റെ ക്യാമറാ ഫീച്ചറാണ് ഇവയ്ക്കുള്ളത്. അതുകൊണ്ട് പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ യാതൊരു പേടിയും വേണ്ട.
അതേസമയം ഫ്‌ളിപ്പ്കാര്‍ട്ട് സര്‍വകാല വിലക്കുറവിലാണ് ഇതിപ്പോള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. 9849 രൂപയ്ക്ക് നിങ്ങള്‍ക്ക് പന്ത്രണ്ട് മിനി സ്വന്തമാക്കാം. 41150 രൂപയാണ് ഡിസ്‌കൗണ്ടായി ലഭിക്കുക. ചില നിബന്ധനകള്‍ ഇതിനായി പാലിക്കണമെന്ന് മാത്രം. നിലവില്‍ ഇന്ത്യയില്‍ 50999 രൂപയ്ക്കാണ് ഇവ വില്‍ക്കുന്നത്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഓഫറായി 8901 രൂപയുടെ കിഴിവ് നൽകുന്നുണ്ട്. അതിന് പുറമേ ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐയിലാണ് ഇടപാട് നടത്തുന്നതെങ്കില്‍ രണ്ടായിരം രൂപയുടെ മറ്റൊരു കിഴിവും ലഭിക്കും. ഇതോടെ വില 48999 രൂപയായി കുറയും. അതിന് പുറമേ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ കൂടി നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. അതായത് 39150 രൂപയാണ് പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുക. ഇതോടെ 9849 രൂപയ്ക്ക് നിങ്ങള്‍ക്ക് ഐഫോണ്‍ പന്ത്രണ്ട് മിനി വാങ്ങാന്‍ സാധിക്കും. മൊത്തം 41150 രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കും.