തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്ന നല്‍കിയെന്ന് പറയുന്ന അഞ്ച് ഫോണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കകുയാണ് അദ്ദേഹം.
ഇപ്പോള്‍ ഫോണ്‍ കൈവശമുള്ളവരെപ്പറ്റി ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ നീക്കമെന്നാണ് അഭ്യൂഹം. യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സ്വപ്നക്ക് വാങ്ങി നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് രമേശ് ചെന്നിത്തലക്ക് ലഭിച്ചതായി പറഞ്ഞത്. ഐ ഫോണ്‍ വിവാദം പ്രചാരണത്തിന് ഉപയോഗിക്കേണ്ടതില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട്.
യു.എ.ഇ കോണ്‍സലേറ്റില്‍ നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെ വിജയിച്ചവര്‍ക്കുള്ള സമ്മാനം താന്‍ വിതരണം ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം. സി.പി.എം ഇത് രാഷ്ട്രീയ ആയുധമാക്കില്ലെന്ന് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ നീക്കം.