ഗ്രാൻഡ് റാപ്പിഡ്സ് : വധശ്രമത്തിന് പിന്നാലെ വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സജീവമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞയാഴ്ച ഞാൻ ജനാധിപത്യത്തിനായി ഒരു ബുള്ളറ്റ് ഏറ്റുവാങ്ങിയെന്ന് ട്രംപ് പറഞ്ഞു. വെടിയേറ്റതിന് ശേഷം ആദ്യമായി പങ്കെടുത്ത റാലിയിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞു.’ഞാനൊരു തീവ്രവാദിയല്ലെന്നും റിപ്പബ്ലിക്കൻ മിഷിഗണിലെ സ്വിംഗ് സ്റ്റേറ്റിലെ റാലിയിൽ അദ്ദേഹം പറഞ്ഞു.’ജനാധിപത്യത്തിനെതിരെ ഞാൻ എന്താണ് ചെയ്തത്?’ ജനാധിപത്യത്തിന് ഞാൻ ഭീഷണിയല്ലെന്നും ട്രംപ് വ്യക്തമാക്കി. വധശ്രമം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം തന്നെ കാണാൻ വന്ന ആയിരക്കണക്കിന് ആളുകൾക്ക് ട്രംപ് നന്ദി അറിയിച്ചു. ‘ദൈവത്തിന്റെ കൃപയാൽ മാത്രമാണ് ഞാൻ നിങ്ങളുടെ മുൻപിൽ നിൽക്കുന്നത്,’ ദൈവിക ഇടപെടൽ വധ ശ്രമത്തിൽ നിന്ന് തന്നെ രക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. എതിരാളിയായ ഡെമോക്രാറ്റിക് പാർട്ടിയെ പരിഹസിക്കാനും ട്രംപ് മറന്നില്ല. പ്രായവും ആരോഗ്യപ്രശ്‌നങ്ങളുമുള്ള പ്രസിഡന്റ് ജോ ബൈഡൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിനന് പിന്മാറണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ‘അവരുടെ സ്ഥാനാർത്ഥി ആരാണെന്ന് അവർക്ക് അറിയില്ല… ഒരിക്കൽ ഈ മനുഷ്യൻ പോയി വോട്ട് പിടിച്ചു. ഇന്ന് അയാളെ എടുത്തുകളായാനാണ് അവർ ആഗ്രഹിക്കുന്നത്. അതാണ് ജനാധിപത്യം.’ ബൈഡനെ പരിഹസിച്ച് ട്രംപ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1