Monday, April 14, 2025 8:44 pm

‘എനിക്ക് പെണ്ണ് കെട്ടണം’ ; ജനശ്രദ്ധ ആകർഷിച്ച് ഡോ. വർഗീസ് പേരയിലിന്റെ പതിനാറാമത്തെ പുസ്തകം

For full experience, Download our mobile application:
Get it on Google Play

അടൂർ : അധ്യാപകൻ, സാഹിത്യകാരൻ, ജനപ്രതിനിധി, ഗ്രന്ഥകർത്താവ്, സാമൂഹ്യ സാംസ്കാരിക സാമുദായിക രാഷ്ട്രീയ നേതാവ് എന്നിങ്ങനെ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അടൂർ സ്വദേശി ഡോ. വർഗീസ് പേരയിലിന്റെ പതിനാറാമത്തെ പുസ്തകം പ്രസിദ്ധീകരണത്തിന് മുൻപു തന്നെ തലക്കെട്ട് കൊണ്ട് ഏറെ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. അക്കാദമിക് ഗ്രന്ഥങ്ങളും കഥാസമഹാരങ്ങളുമടക്കം രചനയുടെ വ്യത്യസ്ത തലങ്ങളിൽ കൈവച്ചിട്ടുള്ള പേരയിൽന്റെ രണ്ടാമത്തെ നോവൽ ആയ “എനിക്ക് പെണ്ണ് കെട്ടണം”എന്ന കൃതിയിൽ പുതുതലമുറയുടെ വിദേശ കുടിയേറ്റവും പരമ്പരാഗത കുടുംബ ബന്ധങ്ങളോട് പുതുതലമുറയുടെ വിരക്തിയുമടക്കം പല സമകാലീന സാമൂഹ്യ സാംസ്കാരിക വിഷയങ്ങളും ഇതിവൃത്തം ആകുന്നുണ്ട്.

പ്രഭാത് ബുക്സ് പ്രസിദ്ധീകരിക്കുന്ന “എനിക്ക് പെണ്ണ് കെട്ടണം”എന്ന പുസ്തകത്തിന്റെ പ്രകാശനം മൂന്നാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് 2025 ജനുവരി 7 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കേരള ഗവൺമെന്റിന്റെ ചീഫ് വിപ്പ് ഡോ. എൻ ജയരാജിന് നല്കിക്കൊണ്ട് നിർവഹിക്കും. ഡോ. വള്ളിക്കാവ് മോഹൻദാസ്, പ്രൊഫ. എം ചന്ദ്രബാബു (മാനേജർ, പ്രഭാത് ബുക്സ്) എന്നിവർ ആശംസകൾ നേരും. അടൂർ സെന്റ് സിറിൽസ് കോളജ് മുൻ പ്രിൻസിപ്പലായ ഡോ. വർഗീസ് പേരയിൽ പഞ്ചായത്ത് അംഗം, മുൻസിപ്പൽ കൗൺസിലർ, സർവകലാശാല സിൻഡിക്കേറ്റ് അംഗം, ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റി അംഗം എന്നിങ്ങനെ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗവും കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ സംസ്ഥാന പ്രസിഡൻറുമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മണ്ണാർക്കാട് ലഹരിക്കെതിരെ പ്രതിഷേധ കുടുംബ മതിൽ തീർത്തു

0
മണ്ണാർക്കാട്: ലഹരിക്കെതിരെ മണ്ണാർക്കാട് പ്രതിഷേധ കുടുംബ മതിൽ തീർത്തു. നിരോധിത ലഹരിയുടെ...

പാലിയേക്കര ടോള്‍പ്ലാസയില്‍ ലോറിയുടമകളുടെ പ്രതിഷേധം

0
തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ലോറിയുടമകളുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍ബൂത്ത് തുറന്ന്...

ആലുവ കടുങ്ങല്ലൂരിൽ മത്സ്യ വിൽപ്പനക്കാരന് സൂര്യാതാപമേറ്റു

0
കടുങ്ങല്ലൂർ: ആലുവ കടുങ്ങല്ലൂരിൽ മത്സ്യ വിൽപ്പനക്കാരന് സൂര്യാതാപമേറ്റു. എരമം കാട്ടിക്കുന്നത്ത് ഷഫീഖിനാണ്...

ഉത്സവ സീസൺ പ്രമാണിച്ച് എറണാകുളത്തുനിന്ന് ഡൽഹിയിലേക്ക് സ്​പെഷൽ ട്രെയിൻ

0
കൊച്ചി: ഉത്സവ സീസൺ പ്രമാണിച്ച് എറണാകുളത്തുനിന്ന് ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലേക്ക് സ്​പെഷൽ...