കട്ടപ്പന : ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു. ഞായറാഴ്ചകളിൽ അന്യസംസ്ഥാനക്കാർ പാൻ മസാല, ഹാൻസ് തുടങ്ങിയ നിരോധിത ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ടെന്നുള്ള പരാതിയെ തുടർന്നാണ് വകുപ്പ് പരിശോധന നടത്തിയത്. കുന്തളംപാറ റൂട്ടിൽ കച്ചവടം നടത്തിയ അന്യസംസ്ഥാനക്കാരന്‍റെ കടയിൽ കോഴിത്തല മുതൽ പാമ്പിന്‍റെ തോൽ വരെ കണ്ടെത്തി.
പാമ്പിന്‍റെ തല, ഏലസുകൾ, ആഭിചാര ക്രിയകൾക്ക് ഉപയോഗിക്കുന്ന കായ്‌കൾ തുടങ്ങിയവയും പിടിച്ചെടുത്തു. ഇത്തരം കടകളിൽ ദിവസേന നൂറു കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് എത്തുന്നത്. ഞായറാഴ്ചകളിൽ ടൗൺ മുഴുവൻ ഇവരുടെ വിഹാരകേന്ദ്രമാണ്. പാൻ മസാല വിൽപ്പനയുടെ മറവിൽ കൂടോത്രം പോലെയുള്ള ആഭിചാരങ്ങൾ മുതൽ പെൺവാണിഭം വരെ നടക്കുന്നുണ്ടെന്ന് പറയുന്നു. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങളും മറ്റും ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ നശിപ്പിച്ചു. സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന ഹോട്ടലുകളിലും പരിശോധന നടത്തി. വൃത്തിഹീനമായതും ഹെൽത്ത് കാർഡ് ഇല്ലാത്തതുമായ ഹോട്ടലുകൾ അടപ്പിച്ചു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]