Monday, July 1, 2024 12:22 pm

ഇബ്രാഹിം കുഞ്ഞിന്റെ കാലത്ത് ഖജനാവില്‍ നിന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എത്തിയത് കോടികള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരുന്നപ്പോള്‍ ടെന്‍ഡര്‍ എക്‌സസ് ഇനത്തില്‍ ചില കമ്പനികള്‍ക്ക് നല്‍കിയത് കോടികളാണ്. 2012- 13 സാമ്പത്തിക വര്‍ഷം മാത്രം പത്തില്‍ താഴെ കമ്പനികള്‍ക്കായി നാല്പത് കോടിയോളം രൂപ ഈ ഇനത്തില്‍ ഉള്‍ക്കൊള്ളിച്ചതിന്റെ രേഖകള്‍ പുറത്ത്. ഇതിനായി കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോർപ്പറേഷന്റെ ചെയര്‍മാനായിരുന്ന ടി ഒ സൂരജിനെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാക്കുകയായിരുന്നു.

പാലാരിവട്ടം പാലത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഇബ്രാഹിം കുഞ്ഞു നടത്തിയ അഴിമതിയെന്ന് ഈ കണക്കുകള്‍ കാണുമ്പോള്‍ വ്യക്തമാകും. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് കീഴില്‍ ഇബ്രാഹിം കുഞ്ഞു പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആണിത്. അതും 2012 – 2013 സാമ്പത്തിക വര്‍ഷത്തെ കണക്കു മാത്രം. ഈ ഒരു വർഷം മാത്രം കരാറിന് അടിസ്ഥാനമായ തുകയേക്കാള്‍ എത്രയോ അധികമാണ് ഇബ്രാഹിം കുഞ്ഞു ടെന്‍ഡര്‍ എക്‌സസ് എന്ന പേരില്‍ സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചോര്‍ത്തി നല്‍കിയത്.

ഫിനു തോമസ്, തോപ്പില്‍ കണ്‍സ്ട്രക്ഷന്‍, ബെഗോറ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഇജെ കണ്‍സ്ട്രക്ഷന്‍, ജെജെ അസോസിയേറ്റ്സ് എന്നിങ്ങനെ നീളുന്നു ഇബ്രാഹിം കുഞ്ഞു സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കരാറുകള്‍ വഴി പണം ചോര്‍ത്തി നല്‍കിയവരുടെ ലിസ്റ്റ്. ഇതില്‍ പലര്‍ക്കും ഒന്നിലേറെ തവണ ടെണ്ടര്‍ എക്‌സസ് ഇനത്തില്‍ തുക അനുവദിച്ചിട്ടുണ്ട്. അതും 41 ശതമാനം വരെ. ഇങ്ങനെ കോടിക്കണക്കിനു രൂപ ചോര്‍ത്തി നല്‍കി പണം സമ്പാദിക്കാന്‍ ഇബ്രാഹിംകുഞ്ഞിന് സഹാഹിയായിരുന്നു ടിഒ സൂരജ്.

ഇബ്രാഹിം കുഞ്ഞിന്റെ കാലത്താണ് ടിഒ സൂരജ് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോർപ്പറേഷന്റെ ചെയര്‍മാനായിരുന്നത്. കരാറുകള്‍ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോർപ്പറേഷനില്‍ നിന്നാണെകിലും ടെണ്ടര്‍ എക്‌സസ് പാസാക്കി നല്‍കാനുള്ള അധികാരം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്കാണ്. ഇത് മനസ്സിലാക്കിയാണ് ഇബ്രാഹിം കുഞ്ഞു തട്ടിപ്പിനൊരു കൂട്ടിനായി ടിഒ സൂരജിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാക്കിയത്.

2012-2013 സാമ്പത്തിക വര്‍ഷം ടെണ്ടര്‍ എക്‌സസ് ആയി ഖജനാവിന് ഇബ്രാഹിം കുഞ്ഞു വരുത്തിയ നഷ്ടം മാത്രം 40 കോടിയോളം വരും. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ഇബ്രാഹിം കുഞ്ഞു കേരളത്തെ സേവിച്ച അഞ്ചു വര്‍ഷത്തെ മുഴുവന്‍ കണക്കുകള്‍ പരിശോധിച്ചാലറിയാം എത്ര ഭീമമായ തട്ടിപ്പിലൂടെയാണ് പൊതുഖജാനാവ് കവര്‍ച്ച നടത്തിയതെന്ന്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാരെ പിരിച്ചുവിടുന്നു ; പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

0
തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി...

പോലീസ് സേനയ്ക്കുള്ളിൽ 8 മണിക്കൂർ ജോലി വേഗത്തിൽ നടപ്പിലാക്കാനാവില്ല – മുഖ്യമന്ത്രി

0
തിരുവനന്തപുരം: പോലീസ് സേനയ്ക്കുള്ളിൽ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സ്റ്റേഷനുകളിൽ മുതിർന്ന...

‘രക്ഷകവേഷം അണിയുന്ന സൈബർ പോരാളികളെ ഇടതുപക്ഷം സൂക്ഷിക്കണം ; വിമർശിച്ചത് തിരുത്താൻ വേണ്ടി’ –...

0
തിരുവനന്തപുരം: വിമർശനങ്ങൾ നടത്തിയത് തിരുത്താൻ വേണ്ടിയാണെന്ന വിശദീകരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി...

പോക്സോ കേസ് പ്രതിയെ പോലീസ് ഒഡിഷയിൽനിന്ന് പിടികൂടി

0
ചെ​റു​തു​രു​ത്തി: പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​യ ഒ​ഡിഷ സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​ദേ​വ്...