കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ കാർഷിക വിദ്യാഭ്യാസം സമൂലമായി പരിഷ്‌കരിക്കുമെന്ന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) അഡീഷണൽ ഡയറക്ടർ ജനറൽ ഡോ സീമ ജഗ്ഗി. വിദ്യാർത്ഥികളിൽ നൈപുണ്യവികസനം ലക്ഷ്യമിട്ട് പാഠ്യപദ്ധതികളും കോഴ്‌സുകളും മാറ്റത്തിന് വിധേയമാക്കും. കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് പരിഷ്‌കരണം സഹായകരമാകുമെന്നും അവർ പറഞ്ഞു.
സാമൂഹിക ശാസത്ര ഗവേഷണങ്ങളിൽ സ്ഥിതിവിവരകണക്കുകൾ വിശകലനം നടത്തുന്നതുൾപ്പെടെയുള്ള പുതിയ രീതിശാസത്രങ്ങൾ ഗവേഷകരെ പരിശീലിപ്പിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം സംഘടിപ്പിക്കുന്ന (സിഎംഎഫ്ആർഐ) വിന്റർ സ്‌കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഡോ സീമ ജഗ്ഗി. ഐസിഎആറിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന 21-ദിവസം നീണ്ടുനിൽക്കുന്നതാണ് പരിശീലനപരിപാടി.
സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗവേഷണ രംഗത്ത് ഡേറ്റ വിശകലനത്തിന് സുപ്രധാന പങ്കാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെ വികാസം ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കി. ഗവേഷണരംഗത്തെ പുതിയ വിശകലനരീതികൾ പരിചയപ്പെടുന്നതിന് വിന്റർ സ്‌കൂൾ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
13 സംസ്ഥാനങ്ങളിൽ നിന്നായി 25 ഗവേഷകരാണ് വിന്റർ സ്‌കൂളിൽ പങ്കെടുക്കുന്നത്. ഡോ ജെ ജയശങ്കർ, ഡോ എൽദോ വർഗീസ്, ഡോ രേഷ്മ ഗിൽസ് എന്നിവർ സംസാരിച്ചു. ഗവേഷകരെ പരിശീലിപ്പിക്കുന്നതിനായി സിഎംഎഫ്ആർഐ സംഘടിപ്പിക്കുന്ന വിന്റർ സ്‌കൂൾ ഐസിഎആർ അഡിഷണൽ ഡയറക്ടർ ജനറൽ ഡോ സീമ ജഗ്ഗി ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033