Wednesday, July 2, 2025 4:08 am

വനിതാദിനത്തിൽ വനിതകൾക്കായുള്ള പ്രത്യേക പരിശീലനവുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള

For full experience, Download our mobile application:
Get it on Google Play

 

തിരുവനന്തപുരം: ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ (ICTAK) ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ടെക്നോപാർക്കുമായി സഹകരിച്ച് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി രൂപകല്പന ചെയ്ത ‘elevateHER’ എന്ന പരിവർത്തനാത്മക ലേൺ-എ-തോൺ സംരംഭം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ടെക്നോപാർക്കിലെ ഐസിടിഎകെയുടെ ആസ്ഥാനത്തിൽ നടന്ന ചടങ്ങിൽ ഡോ. എം.എസ്. രാജശ്രീ (ട്രസ്റ്റ് റിസർച്ച് പാർക്ക് സിഇഒ, മുൻ കെടിയു വൈസ് ചാൻസലർ) ഉദ്ഘാടനം നിർവഹിച്ചു. ഡിജിറ്റൽ ലോകത്തിൽ സ്ത്രീകൾക്ക് പരിജ്ഞാനവും കഴിവുകളും നേടാൻ സഹായിക്കുന്ന elevateHER പോലുള്ള സംരംഭങ്ങൾ അത്യന്താപേക്ഷിതമാണെന്നും ഇത് ആത്മവിശ്വാസവും കഴിവുമുള്ള പുതിയ തലമുറ വനിതാ നേതാക്കളെ വളർത്തുന്നതിലും നിർണ്ണായകമായ പങ്കുവഹിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

ഈ പരിപാടിയുടെ ഭാഗമായി, അക്കാദമിയുടെ എൽഎംഎസ് വഴിയുള്ള സ്വയംപഠന കോഴ്സുകൾ, വിദഗ്ദ്ധരുമായി സംവാദങ്ങൾ, ലീഡർഷിപ്പ് മീറ്റുകൾ, മികച്ച വനിതാ പ്രൊഫഷണലുകളുമായി പാനൽ ചർച്ചകൾ എന്നിവ വഴി 2,025 വനിതകൾക്ക് സൗജന്യമായി സ്‌കില്ലിംഗ് നൽകുകയെന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ബിന്ദു വി.സി. (മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് വുമൺ ഡെവലപ്മെന്റ് കോർപ്പറേഷൻ) നയിച്ച ‘പക്ഷഭേദമില്ലാത്ത ലോകം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക സെഷനും സംഘടിപ്പിച്ചു. പരിപാടിയിൽ അനിത ബി. (നോളജ് ഓഫിസർ, ഐസിടിഎകെ) സ്വാഗതമറിയിച്ചു.

ഡോ. ദീപാ വി.ടി. (റീജിണൽ മാനേജർ, ഐസിടിഎകെ ഐ.സി.ടി.എ.കെ.യുടെ വനിതാ ശാക്തീകരണ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. മുരളീധരൻ മന്നിങ്കൽ (സി.ഇ.ഒ., ഐ.സി.ടി.എ.കെ.), ആനി മോസസ് (അസിസ്റ്റന്റ് മാനേജർ, ക്വാളിറ്റി കൺട്രോൾ) കൂടാതെ, ദീപാ നായർ (സീനിയർ മാനേജർ എച്ച് ആർ, 6D ടെക്നോളജീസ്) എന്നിവർ സംസാരിച്ചു. ‘elevateHER’ പ്രോഗ്രാമിനുള്ള രജിസ്ട്രേഷൻ 2025 മാർച്ച് 07 മുതൽ 14 വരെയാണ്. സ്ത്രീകളെ പ്രബോധിപ്പിക്കുകയും പരിവർത്തനത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന ഈ അവസരം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ictkerala.org/elevateher എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...