റാന്നി : ബ്ലോക്ക് സിഡിഎസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഹോം ഷോപ്പ് നടത്താൻ താല്പര്യം ഉള്ള അംഗങ്ങളെ കണ്ടെത്തി പരീശീലനം നൽകി. റാന്നി ബ്ലോക്കിലെ വിവിധ സി.ഡി.എസ്സുകളിൽ നിന്നും 50 പേരടങ്ങുന്ന അയൽക്കൂട്ട അംഗങ്ങളുടേയും വിവിധ പഞ്ചായത്തുകളിലെ കുടുംബശ്രീ സംരംഭകരുടേയും നാറാണംമൂഴി ബഡ്സ് റീഹാബിലേഷൻ സെൻ്ററിലെ കുട്ടികളുടെ സംരംഭത്തിലെ ഉല്പന്നങ്ങളുമാണ് വിപണനത്തിന് ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് പ്രാദേശിക തലത്തിൽ വിപണന സാധ്യത ഉറപ്പ് വരുത്തുകയും ബ്ലോക്കിലെ വിവിധ വാർഡുകളിൽ പ്രാദേശികമായി ‘കുടുംബശ്രീ ഉത്പന്നങ്ങൾ പരിശീലനം നേടിയ ഹോം ഷോപ്പ് ഉടമകള്‍ വഴി എത്തിച്ചു നൽകുകയും ഇതു വഴി കുടുംബശ്രീ സംരംഭകർക്കും കുടുംബശ്രീ അംഗങ്ങൾക്കും തൊഴിൽ നേടുന്നതിനും സ്ഥിരവരുമാനം ലഭിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
ഗുണമേന്മയുള്ളതും മായം കലർന്നിട്ടില്ലാത്തതുമായ ഉല്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും ലക്ഷ്യമാണ്. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് റൂബി കോശി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ നിഷാരാജീവിൻ്റെ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ പ്രദീപ് വിഷയാവതരണം നടത്തി. ശാരിക, നിജ, ജിജിന എന്നിവർ ക്ലാസ്സിന് നേതൃത്വവും നൽകി. കുടുംബശ്രീ ഉപസമിതി അംഗങ്ങളായ ഗീതാ രാജപ്പൻ, ഓമനഗോപാലൻ, ശാലിനി സുരേഷ് നാറാണംമൂഴി ഉപജീവന ഉപസമിതി കൺവീനർ ബിന്ദു അനിൽ, സാറാമ്മ ജോൺ എന്നിവര്‍ പ്രസംഗിച്ചു.