പീരുമേട്: പ്രിയ മോളുടെ ലാപ്പ്ടോപ്പ് എന്ന ആഗ്രഹം സാധിപ്പിച്ച് ഇടുക്കി ഭദ്രാസനാധിപൻ. കാഴ്ചപരിമിധിയുള്ള പ്രിയ മോൾ പഠനത്തോടൊപ്പം വിവിധ മേഖലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത മൂന്നിനത്തിലും പ്രിയ എ ഗ്രേഡ് നേടിയിരുന്നു. എന്നാൽ സ്വന്തമായി ഒരു ലാപ്പ്ടോപ്പ് എന്ന ആഗ്രഹം ശ്രദ്ധയിൽ പെട്ട ഓർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മാർ സേവേറിയോസ് മെത്രാപോലിത്ത പ്രിയക്ക് ലാപ് ടോപ് സമ്മാനിക്കുകയായിരുന്നു. കൂടാതെ വയലിൻ പഠിക്കണമെന്ന ആഗ്രഹവും സ്വാകാര്യ ചാനലിൽ പ്രിയ പങ്കുവെച്ചിരുന്നു. തുടർന്ന് തിരുവല്ല ബാലികാ മഠംത്തിലെ അധ്യാപകർ വയലിൻ സമ്മാനിച്ചത് ഇരട്ടിമധുരമായി.
കുട്ടിയുടെ കഴിവുകൾ പരിഗണിച്ച് കൽക്കട്ട ആസ്ഥാനമായ യുണിവേഴ്സൽ റിക്കാർഡ് ഫോറം വണ്ടർ ഗേൾ അവാർഡ് നൽകി ആദരിച്ചിരുന്നു. ഏഴാം ക്ലാസു വരെ കാഞ്ഞിരപള്ളി അസിസി സെപഷ്യൽ സ്കൂളിലും തുടർന്ന് അച്ചാമ്മ മെമോറിയൽ സ്കുളിലുമാണ്പഠനം നടത്തിയത്. പത്താം തരം 87 % മാർക്കോടെയാണ് പാസായി ഇപ്പോൾ തിരുവല്ല തിരുമൂലപുരം ബാലിക മoത്തിൽ +2 വിന് പഠിക്കുന്ന പ്രിയക്ക് സ്പെഷ്യൽ ബി.എഡ് എടുത്ത് അധ്യാപികയാകാനാണ് മോഹം. പീരുമേട് തോട്ട പുരയിൽ കുളം കണ്ടത്തിൽ മാത്യു ആഷ ദമ്പതികളുടെ ഇളയ മകളാണ് പ്രിയ. പ്രിൻസ് മാത്യു സഹോദരനാണ്.