ഇടുക്കി : ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ആദ്യത്തെ ജാഗ്രത നിര്‍ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടര്‍ന്നാണ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 2390.86 ആണ് ബ്ലൂ അലര്‍ട്ട് ലെവല്‍. പകല്‍ സമയത്ത് മണിക്കൂറില്‍ 0.02 അടി വീതമാണ് ജലനിരപ്പ് ഉയര്‍ന്നിരുന്നത്. രാത്രി വീണ്ടും മഴ ശക്തമായതോടെ ജലനിരപ്പ് ഉയര്‍ന്നു.
അതേസമയം കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്. വയനാട് , കോഴിക്കോട് ഒഴികെ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കേരള തീരം ലക്ഷ്യമാക്കി നീങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത ഇപ്പോഴും തുടരുകയാണ്.