ഇടുക്കി : ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 40 സെ.മീ ഉയര്‍ത്തി. ഒരു വര്‍ഷം മൂന്നു തവണ ഷട്ടര്‍ ഉയര്‍ത്തുന്നത് ചരിത്രത്തിലാദ്യം. പെരിയാര്‍ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിര്‍ദേശം. ചെറുതോണിയില്‍നിന്ന് സെക്കന്‍ഡില്‍ നാല്‍പ്പതിനായിരം ലീറ്റര്‍ വെളളം ഒഴുക്കിവിടുന്നത്. 2399.40 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.
നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നിരുന്നു. മൂന്നും നാലും ഷട്ടറുകള്‍ ഉയര്‍ത്തി 772 ക്യൂസെക്സ് ജലമാണ് പുറത്തേക്കൊഴുക്കുന്നത്. ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലെത്തിയ തോടെയാണ് ഡാം തുറന്നത്. പെരിയാര്‍ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി പറഞ്ഞു. മുല്ലപ്പെരിയാറിലെ വെള്ളമെത്തും മുന്‍പ് ഇടുക്കി തുറക്കുന്നത് കരുതലിന്റെ ഭാഗമാണെന്നും അദ്ദേഹം അറിയിച്ചു.