ഇടുക്കി : ക്രിസ്തുമസ്-പുതുവത്സര അവധികളിലെ സന്ദർശക പ്രവാഹം കണക്കിലെടുത്ത് ഈ മാസം 31 വരെയാണ് പ്രവേശനത്തിന് അനുമതി. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് പാസ് അനുവദിക്കുക. അണക്കെട്ടിൽ സാങ്കേതിക പരിശോധനകള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിന് അനുമതിയുണ്ടാകില്ല. അണക്കെട്ടിന്റെ സുരക്ഷ കണക്കിലെടുത്ത് മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നിരോധനമുണ്ട്. പ്രവേശനത്തിന് അഞ്ച് മുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ 100 രൂപയും മുതിര്‍ന്നവര്‍ 150 രൂപയുമാണ് നൽകേണ്ടത്.
നേരത്തേ ഇത് യഥാക്രമം 20 ഉം 40 ഉം ആയിരുന്നു. നടന്ന് കാണാൻ അനുവദിക്കില്ല. എട്ട് ബഗ്ഗി കാറുകളിലായി സന്ദർശകരെ ഡാം കാണിക്കും. ഒരു ബഗ്ഗിക്കാറിൽ 13 പേർക്ക് വരെ യാത്ര ചെയ്യാനാകും. അണക്കെട്ടിന്റെ പ്രവേശനകവാടത്തിന് പുറത്തായാണ് ടിക്കറ്റ് കൗണ്ടർ. തിരിച്ചറിയിൽ രേഖ കൊടുത്ത് ടിക്കറ്റുകൾ വാങ്ങി ഡാമിലേക്ക് പ്രവേശിക്കാം. ടിക്കറ്റ് കൗണ്ടറിനുസമീപം സന്ദര്‍ശകരുടെ മൊബൈല്‍ ഫോണ്‍, ക്യാമറ, ബാഗുകള്‍ തുടങ്ങിയവ സൂക്ഷിക്കുവാനുള്ള ക്ലോക്ക് റൂം സ്ഥാപിച്ചിട്ടുണ്ട്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ സന്ദർശകരെ അകത്തേക്ക് കയറ്റിവിടുകയുള്ളൂ. സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി അണക്കെട്ടിലേക്ക് സന്ദര്‍ശകരെ അനുവദിക്കാതിരുന്നത്.
ഇടുക്കി ഡാം
വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച് ഡാമാണ് ഇടുക്കി ആര്‍ച് ഡാം. ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ട് കുന്നുകള്‍ക്കിടയില്‍ പെരിയാര്‍ നദിക്ക് കുറുകെയായ് മനോഹരമായി രൂപകല്പന ചെയ്താണ് ഡാം പണിതിരിക്കു ന്നത്. 550 അടി ഉയരവും 650 അടി വീതിയുമുണ്ട് ഈ ഡാമിന്. ചെറുതോണി ഡാമിനരികില്‍ തന്നെയാണ് ഇടുക്കി ആര്‍ച് ഡാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033