തിരുവനന്തപുരം : ജനയുഗത്തിനെതിരായ പരാമര്‍ശത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനെതിരെ നടപടിയുണ്ടാകും. പരസ്യ ശാസന ഉണ്ടായേക്കുമെന്നാണ് സൂചന. നാളെത്തെ കൗണ്‍സില്‍ യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടാകുക.
സംസ്ഥാന കൗണ്‍സില്‍ അംഗമാണ് കെ.കെ. ശിവരാമൻ. ശിവരാമന്‍റെ വിശദീകരണം കേട്ട ശേഷമായിരിക്കും നടപടിയുണ്ടാകുക. കഴിഞ്ഞദിവസം ശിവരാമന് സി.പി.ഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ജനയുഗത്തിനെതിരായ വിമര്‍ശനം പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ്.
ഗുരുവിന് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്നും ഗുരുവിനെ അറിയാത്ത മാനേജ്‌മെന്‍റും എഡിറ്റോറിയല്‍ ബോര്‍ഡും പത്രത്തിന് ഭൂഷണമല്ലെന്നുമായിരുന്നു വിമര്‍ശനം.