ഇടുക്കി : ജില്ലയില്‍ കൊവിഡ് 19 വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ രോഗബാധിത പ്രദേശങ്ങളില്‍ ഡബിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നത്തുകല്ലിനോട് ചേര്‍ന്ന വാര്‍ഡുകളിലാണ് ഡബിള്‍ ലോക്ക് ഡൗണ്‍. കട്ടപ്പന നഗരസഭയിലെ മൂന്ന് വാര്‍ഡുകളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കും.
നിലവില്‍ ജില്ലയില്‍ 10 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രി ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 20 പേര്‍ക്കാണ്. ഇതില്‍ 10 പേര്‍ രോഗമുക്തരായി. വിദേശത്തു നിന്ന് എത്തിയവര്‍, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ പോയി വന്നവര്‍, മറ്റു ജില്ലയില്‍ നിന്ന് എത്തിയവര്‍, ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എന്നിവര്‍ക്കാണു രോഗബാധ കണ്ടെത്തിയിട്ടുള്ളത്.