നെടുങ്കണ്ടം : സ്കൂട്ടറിന്റെ പിന്നിലിരുന്നു യാത്രചെയ്യുന്നതിനിടെ കുട നിവര്‍ത്താന്‍ ശ്രമിച്ച വീട്ടമ്മ സ്‌കൂട്ടറില്‍ നിന്നും വീണ് മരിച്ചു. സന്യാസിയോട പുത്തന്‍പുരക്കല്‍ ഷാജിയുടെ ഭാര്യ സബിത (47) ആണ് മരിച്ചത്.
ജോലിക്ക് പോകുന്നതിനായി ഇറങ്ങിയ വീട്ടമ്മ പരിചയക്കാരന്റെ സ്‌കൂട്ടര്‍ കൈകാണിച്ചു നിര്‍ത്തി കയറുകയായിരുന്നു. യാത്രക്കിടെ ചാറ്റല്‍മഴ പെയ്തതോടെ കുട നിവര്‍ത്തി പിടിച്ചിരുന്നു. സ്‌കൂട്ടറിന്റെ വേഗത കൂടിയതോടെ കുടയ്ക്ക് കാറ്റുപിടിച്ച് വീട്ടമ്മ റോഡിലേക്ക് തെറിച്ചു വീഴുകയായിരുവെന്ന് ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു. നാട്ടുകാര്‍ ഉടന്‍തന്നെ വീട്ടമ്മയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന 19കാരനെതിരെ പോലീസ് കേസെടുത്തു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കി.