Monday, May 12, 2025 10:29 am

വന്യമൃഗങ്ങളാല്‍ കൃഷിക്ക് നാശം വിതച്ചാല്‍ ; നഷ്ട പരിഹാരം വാങ്ങാന്‍ മടിക്കരുത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വന്യമൃഗങ്ങളാല്‍ കൃഷിക്ക് നാശം വിതച്ചാല്‍ നഷ്ട പരിഹാരം വാങ്ങാന്‍ ഒരിക്കലും മടിക്കരുത്. വന്യമൃഗശല്യം ദിനംപ്രതി കൂടി വരുകയാണ്. രണ്ടു ദിവസത്തിനിടെ ജില്ലയില്‍ കടുവയും പുലിയും ഇറങ്ങിയുള്ള ആക്രമണങ്ങൾ ഉണ്ടായി. ജീവഹാനിയോ പരിക്കോ കാർഷിക വിളകൾക്ക് നാശമോ ഉണ്ടായാല്‍ അതിന് നഷ്ടപരിഹാരം സർക്കാർ നൽകുന്നുണ്ട്. അത് കൃത്യമായി വാങ്ങിയെടുക്കാൻ ശ്രമങ്ങൾ ഉണ്ടാവണമെന്നത് പ്രധാനമാണ്. വനംവകുപ്പാണ് നഷ്ടപരിഹാരം നൽകുന്നത്. മുമ്പുണ്ടായിരുന്നതിനേക്കാൾ ഉയർന്ന തുകയാണ് ഇപ്പോൾ നൽകുന്നതും. നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് അറിയാത്തതിനാൽ അത് കിട്ടാതെപോകുന്നവരുമുണ്ടെന്നുള്ളത് വാസ്തവം.

മൂന്നുമാസത്തിനകം അപേക്ഷിക്കണം
വന്യമൃഗങ്ങളാൽ ഉണ്ടാകുന്ന നാശങ്ങൾക്ക്‌ നഷ്ടപരിഹാരം കിട്ടാൻ വനംവകുപ്പിലാണ് അപേക്ഷിക്കേണ്ടത്. സംഭവമുണ്ടായി മൂന്നു മാസത്തിനകം അപേക്ഷിക്കണം. സംസ്ഥാന സർക്കാരിന്റെ ഇ-ഡിസ്ട്രിക്ട് വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. നേരിട്ട് അപേക്ഷ കൊടുക്കാനാവില്ല. വിലാസം: https://edistrict.kerala.gov.in

നഷ്ടപരിഹാരം നൽകല്‍ :
അപേക്ഷ ഓൺലൈനിൽ നൽകുമ്പോൾ അത് അതത് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ പക്കലേക്കാണ് പോവുക. റേഞ്ച് ഓഫീസർമാർ അപേക്ഷയെകുറിച്ച് അന്വേഷണം നടത്താൻ സെക്ഷൻ ഓഫീസർമാരെ ചുമതലപ്പെടുത്തും. സെക്ഷനിൽനിന്നുള്ള റിപ്പോർട്ട് റേഞ്ച് ഓഫീസുവഴി ഡിവിഷണൽ ഓഫീസിലേക്ക് കൈമാറും. അവിടെനിന്ന് സർക്കാർ ഫണ്ടിന്റെ ലഭ്യത അനുസരിച്ച് തുക അപേക്ഷകന്റെ അക്കൗണ്ടിലേക്ക് കൊടുക്കുകയാണ് ചെയ്യുന്നത്.

മനുഷ്യർക്ക് മരണമുണ്ടായാൽ റേഞ്ച് ഓഫീസറുടെ ശുപാർശ ലഭിച്ചാൽ 15 ദിവസത്തിനകം ഡി.എഫ്.ഒ. തുടരന്വേഷണം നടത്തി ഉത്തരവ് പുറപ്പെടുവിക്കണം. വില്ലേജ് ഓഫീസറിൽനിന്ന് ബന്ധുത്വം സംബന്ധിച്ച സർട്ടിഫിക്കറ്റ് ലഭിക്കുമ്പോൾ 50 ശതമാനം തുക നിയമപരമായ അവകാശികൾക്ക് നൽകണം. ബാക്കി തുക അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന തീയതി മുതൽ ഏഴു ദിവസത്തിനകം നൽകണം.

അർഹതയില്ലാത്തവര്‍ :
വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്ന വ്യക്തി, വന്യജീവി സംരക്ഷണ നിയമം, കേരള വനംനിയമം എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുകയോ ഉൾപ്പെടുകയോ ചെയ്താൽ നഷ്ടപരിഹാരം കിട്ടില്ല.

നഷ്ടപരിഹാരത്തുക ഇങ്ങനെ :
ജീവഹാനി-നിയമപരമായ അവകാശികൾക്ക് 10 ലക്ഷം രൂപ. വനത്തിന് പുറത്തുവെച്ച് പാമ്പുകടിയേറ്റ് മരിച്ചാൽ രണ്ടുലക്ഷം രൂപയാണ് തുക. സ്ഥിരമായ അംഗവൈകല്യം-രണ്ടു ലക്ഷം രൂപ വരെ
കന്നുകാലി നഷ്ടം, വീട്, കുടിൽ നാശനഷ്ടം- കണക്കാക്കപ്പെടുന്ന തുക മുഴുവൻ.
വ്യക്തികൾക്കുണ്ടാകുന്ന പരിക്ക്-ചികിത്സയ്ക്ക് ചെലവാകുന്ന തുക(പരമാവധി ഒരു ലക്ഷം). പട്ടിക വർഗക്കാർക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക മുഴുവൻ നൽകും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റഷ്യയുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറെന്ന് ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കി

0
കിയവ്: റഷ്യയുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറെന്ന് ഉക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി....

താൻ ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം പ്രതിനിധിയല്ലെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

0
തിരുവനന്തപുരം : താൻ ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം പ്രതിനിധിയല്ലെന്ന് നിയുക്ത...

വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1,500 കോടി രൂപ കേന്ദ്രസർക്കാർ നിഷേധിക്കുന്നതായ് മന്ത്രി വി. ശിവൻകുട്ടി

0
തിരുവനന്തപുരം : വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1,500 കോടി രൂപ കേന്ദ്രസർക്കാർ...

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഫലസ്തീൻ അനുകൂല പ്രകടനം; അറസ്റ്റിലായവരില്‍ ഹോളിവുഡ് നടി മാഗി ഗില്ലെൻഹാളിന്റെ മകളും

0
വാഷിങ്ടൺ: കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടന്ന ഫലസ്തീൻ അനുകൂല പ്രതിഷേധത്തിൽ അറസ്റ്റിലായവരിൽ ഹോളിവുഡ്...