Friday, May 16, 2025 9:52 am

ഞാൻ വീണ്ടും പ്രസിഡന്റായാൽ ആദ്യം മെക്‌സിക്കൻ അതിർത്തി അടയ്ക്കും ; ഡൊണാൾഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : വീണ്ടും യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യം മെക്സിക്കൻ അതിർത്തി അടയ്ക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് ജയിലിൽക്കഴിയുന്നവരെ വെറുതേവിടുമെന്നും കൂട്ടിച്ചേർത്തു. മെക്സിക്കൻ അതിർത്തിവഴിയുള്ള നിയമവിരുദ്ധകുടിയേറ്റമില്ലാതാക്കുകയാണ് പ്രധാനലക്ഷ്യമെന്ന് തന്റെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2016-മുതൽ 20 വരെ അധികാരത്തിലിരുന്ന ട്രംപ് സർക്കാർ കുടിയേറ്റം തടയുന്നതിനായി മെക്സിക്കൻ അതിർത്തിയിൽ പുതിയ മതിലുകൾ സ്ഥാപിച്ചിരുന്നു.

2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ 2021 ജനുവരി ആറിന് പാർലമെന്റ് മന്ദിരമായ കാപിറ്റോളിൽ ഇരച്ചെത്തി ആക്രമണം നടത്തുകയായിരുന്നു. കലാപത്തിന് ആഹ്വാനം നടത്തിയതുമായി ബന്ധപ്പെട്ട് ട്രംപിനെതിരേ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ട്രംപിനെ തിരഞ്ഞെടുപ്പിൽ അയോഗ്യനാക്കണമെന്ന ഹർജിയിൽ ഏപ്രിൽ 25-ന് സുപ്രീംകോടതി വാദം കേൾക്കാനിരിക്കുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷൻ സിന്ദൂറിനെ സംശയിച്ച് കർണാടക കോൺഗ്രസ് എംഎൽഎ

0
ബെംഗളൂരു : പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ സംശയിച്ച് കർണാടക...

ഏഴംകുളം അമ്പല ജംഗ്ഷനിലെ നടപ്പാത നിർമ്മാണത്തിൽ അപാകത ആരോപിച്ച് ജനങ്ങള്‍

0
ഏഴംകുളം : ഏഴംകുളം അമ്പല ജംഗ്ഷനിലെ നടപ്പാത നിർമ്മാണത്തിൽ അപാകതയുണ്ടെന്ന്...

ജഡ്‌ജിമാരുടെ ജോലിയിലെ പ്രവർത്തനക്ഷമത പരിശോധിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി

0
ന്യൂ‍ഡൽഹി : ജഡ്ജിമാരുടെ ജോലിയിലെ പ്രവർത്തനക്ഷമത പരിശോധിക്കേണ്ട സമയമാണിതെന്നു വാക്കാൽ പരാമർശിച്ച്...