Sunday, April 20, 2025 1:11 pm

കൊറോണ ചെറുക്കാന്‍ രാജ്യം അടച്ചിടണമെങ്കില്‍ തയ്യാറാവുമെന്ന്‌‌ ബൈഡന്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ കൊറോണവ്യാപനം പ്രതിരോധിക്കാന്‍ അമേരിക്ക വീണ്ടും അടച്ചുപൂട്ടണമെന്നുണ്ടെങ്കില്‍ അതിനും തയ്യാറാവുമെന്ന്‌ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. കോവിഡിന്റെ രണ്ടാംഘട്ടമുണ്ടാകുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനം കുറയ്ക്കാന്‍ വിദഗ്ധരുടെ ഭാഗത്ത് നിന്ന് നിര്‍ദേശമുണ്ടായാല്‍ രാജ്യമൊട്ടാകെ അടച്ചുപൂട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി. കമലാ ഹാരിസുമൊത്ത് മാധ്യമത്തിന് നല്‍കിയ സംയുക്ത അഭിമുഖത്തിലാണ് ബൈഡന്‍ ഇക്കാര്യം അറിയിച്ചത്.

ശാസ്ത്രജ്ഞരുടെ അഭിപ്രായവും നിര്‍ദേശവും സ്വീകരിച്ച് രാജ്യം അടച്ചിടുമെന്ന് ബൈഡന്‍ പറഞ്ഞു. വൈറസിനെ നിയന്ത്രിക്കാതെ രാജ്യത്തിന് മുന്നോട്ട് പോകാന്‍ സാധിക്കില്ല. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനുള്ള ഏത് മാര്‍ഗവും സ്വീകരിക്കാന്‍ ഒരുക്കമാണ്, ബൈഡന്‍ പറഞ്ഞു. രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വൈറസിനെ ഫലപ്രദമായി ചെറുക്കേണ്ടത് ആവശ്യമാണ്. 1,75,000 ത്തോളം പേരുടെ മരണത്തിനിടയാക്കിയ കോവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടതായും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ബൈഡന്റെ പ്രസ്താവനകളെ ട്വിറ്ററിലൂടെ ട്രംപ് പരോക്ഷമായി കുറ്റപ്പെടുത്തി. പ്രതിസന്ധിയ്ക്കു ശേഷമുള്ള ഉണര്‍വും തൊഴിലവസരങ്ങളില്‍ മുന്നേറ്റവും പ്രതിഫലിക്കുന്ന സന്ദര്‍ഭത്തിലാണ് സമ്പദ്ഘടന അടച്ചുപൂട്ടുമെന്ന് പറയുന്നതെന്നും ഇക്കാര്യത്തെ കുറിച്ച് ബൈഡന് ധാരണ കുറവാണെന്നും ട്രംപ് പറഞ്ഞു. വൈറസിനെ കുറിച്ച് ബൈഡന് തെറ്റായ ധാരണയാണുള്ളതെന്നും ശാസ്ത്രീയ തെളിവുകള്‍ കണക്കിലെടുക്കാതെ അമേരിക്കന്‍ ജനതയെ മുഴുവന്‍ മാസങ്ങളോളം അടച്ചിടുന്ന കാര്യത്തെക്കുറിച്ചാണ് ബൈഡന്‍ സംസാരിക്കുന്നതെന്നും ട്രംപ് പ്രസ്താവിച്ചു.

കോവിഡ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ ട്രംപിനുണ്ടായ പരാജയമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ട്രംപിനെതിരെയുള്ള മുഖ്യ ആയുധമായി ബൈഡന്‍ ഉപയോഗപ്പെടുത്തുന്നത്. ‘വൈറസ് അപ്രത്യക്ഷമാകുമെന്നാണ് പ്രസിഡന്റ് ആവര്‍ത്തിച്ച് പറയുന്നത്. ഒരു അത്ഭുതത്തിനായി അദ്ദേഹം കാത്തിരിക്കുകയാണ്. എന്നാല്‍ അത്തരത്തിലൊരു ഒരു അത്ഭുതത്തിനും സാധ്യതയില്ലെന്ന കാര്യം അദ്ദേഹത്തെ അറിയിക്കുകയാണ്’. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചരണപരിപാടിക്കിടെ ബൈഡന്‍ പറഞ്ഞു. അടുത്ത മൂന്ന് മാസത്തേക്ക് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ ഗവര്‍ണര്‍മാരോട് ബൈഡന്‍ ആവശ്യപ്പെടുകയും ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോൺഗ്രസ് ആരെ സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കും ; ആര്യാടൻ ഷൗക്കത്ത്

0
മലപ്പുറം : പാർട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ആര്യാടൻ...

ബിജെപി നേതാക്കൾ ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നത് പൊളിറ്റിക്കൽ പ്രോഗ്രാം ആയി മാറ്റേണ്ടതില്ല : എം...

0
തിരുവനന്തപുരം : ബിജെപി നേതാക്കൾ ഇന്നും ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നുണ്ട്, അതൊരു...

കൊല്ലം ലഹരിക്കടത്ത് കേസ് ; പ്രതി നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ നമ്പരും...

0
കൊല്ലം : കൊല്ലം ലഹരിക്കടത്ത് കേസ് പിടിയിലായ ബെം​ഗളൂരു...

ചോറ്റാനിക്കരയിൽ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി

0
കൊച്ചി : ചോറ്റാനിക്കരയിൽ നിന്ന് കാണാതായ തമിഴ്നാട് കാരെക്കുടി സ്വദേശിയെ കണ്ടെത്തി....