തമിഴ്നാട് : മൂന്ന് ഭാഷാ ഫോർമുല, കേന്ദ്രത്തെ വിമർശിച്ച് വിജയ് യും ഉദയനിധിയും. വിദ്യാഭ്യാസമേഖലയിൽ അർഹമായ സഹായം ചോദിക്കുമ്പോൾ ഹിന്ദി പഠിക്കാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി പറയുന്നു എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. തമിഴ്നാടിനെ ആവശ്യമില്ലാതെ വിമർശിച്ചാൽ അത് തീക്കളിയാകും. കേന്ദ്രത്തിന്റെ സമീപനം ഫെഡറലിസത്തിന് എതിരെന്ന് ടിവികെ പ്രസിഡന്റ് വിജയ് വിമർശിച്ചു. സംസ്ഥാനത്തിന്റെ ഭാഷ നയത്തിനെ എതിർക്കുന്നതും പ്രതികാരബുദ്ധിയിൽ ഫണ്ട് തരാത്തതും ഫാസിസമെന്നും വിജയ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് പിന്നാലെ തമിഴ് മാസിക വികടന്റെ വെബ്സൈറ്റ് കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ വെബ്സൈറ്റ് ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടതായി വികടൻ വെബ്സൈറ്റിന്റെ അധികൃതർ പറഞ്ഞു. വികടന് പിന്തുണയുമായി ടിവികെ അധ്യക്ഷൻ വിജയ് രംഗത്തെത്തി. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. വികടന്റെ ഭാഗത്ത് നിന്ന് തെറ്റുണ്ടായെങ്കിൽ നിയമപരമായി നേരിടാണമായിരുന്നു. വെബ്സൈറ്റ് വിലക്കുന്നത് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനം. ഫാസിസം ആരിൽ നിന്നുണ്ടായാലും TVK എതിർക്കുമെന്നും വിജയ് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1