Monday, July 7, 2025 9:04 am

ഭീകരർ പാകിസ്താനിലാണെങ്കിൽ അവിടെവെച്ച് ആക്രമിക്കും ; ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ആംസ്റ്റര്‍ഡാം: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. ഡച്ച് മാധ്യമമായ എന്‍ഒഎസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷന്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കാരണം ആ ഓപ്പറേഷനില്‍ സുവ്യക്തമായൊരു സന്ദേശമുണ്ട്. അതായത് ഏപ്രില്‍ 22-ന് നാം കണ്ടവിധത്തിലുള്ള പ്രവൃത്തികള്‍ ഇനിയുണ്ടായാല്‍ അതിനു നേര്‍ക്ക് പ്രതികരണമുണ്ടാകും. നാം ഭീകരവാദികളെ ആക്രമിക്കും, ജയ്ശങ്കര്‍ വ്യക്തമാക്കി. ഭീകരവാദികള്‍ പാകിസ്താനിലാണെങ്കില്‍ അവര്‍ എവിടെയാണോ അവിടെവെച്ച് ആക്രമിക്കുമെന്നും ജയ്ശങ്കര്‍ പറഞ്ഞു. ഓപ്പറേഷന്‍ തുടരുന്നതിനകത്ത് ഒരു സന്ദേശമുണ്ട്. എന്നാല്‍ ഓപ്പറേഷന്‍ തുടരുന്നു എന്നത് പരസ്പരം വെടിയുതിര്‍ക്കുന്നതിന് സമാനമല്ലെന്നും മന്ത്രി പറഞ്ഞു.

പാകിസ്താന്‍ സൈനിക മേധാവിയുടെ മതത്തെക്കുറിച്ചുള്ള അതിതീവ്രമായ വീക്ഷണം പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരവാദികളെ സ്വാധീനിച്ചിരുന്നെന്നും ജയ്ശങ്കര്‍ ആരോപിച്ചു. വിനോദസഞ്ചാരത്തെ ദോഷകരമായി ബാധിക്കാനും വര്‍ഗീയകലാപം സൃഷ്ടിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് പഹല്‍ഗാം ആക്രമണം നടന്നത്. മതം എന്നൊരു ഘടകംകൂടി ഉള്‍പ്പെടുത്തപ്പെട്ടു. മതപരമായി അതിതീവ്ര കാഴ്ചപ്പാടുള്ളയാളാണ് പാകിസ്താന്‍ സൈനിക മേധാവി. ചിലര്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോട് ചേര്‍ന്നുനില്‍ക്കും, ജയ്ശങ്കര്‍ പറഞ്ഞു.ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തിന് മറുപടിയായാണ് മേയ് ഏഴാം തീയതി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരുവാരക്കുണ്ടിൽ കൂട്ടിലായ കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു

0
തൃശൂർ : മലപ്പുറം കരുവാരക്കുണ്ടിൽ നിന്ന് കഴിഞ്ഞ ദിവസം കൂട്ടിലായ കടുവയെ...

തൊണ്ടി വാഹനങ്ങൾ പോലീസ് വാഹനങ്ങളാക്കണമെന്ന് മുൻ ഡിജിപിയുടെ നിർദ്ദേശം

0
തിരുവനന്തപുരം : തൊണ്ടി വാഹനങ്ങൾ പോലീസ് വാഹനങ്ങളാക്കണമെന്ന് മുൻ ഡിജിപിയുടെ നിർദ്ദേശം....

ടെക്സസിലെ പ്രളയത്തിൽ അനുശോചന പോസ്റ്റിട്ട മെലാനിയ ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം

0
വാഷിങ്ടൺ : ടെക്സസിലെ പ്രളയത്തിൽ അനുശോചന പോസ്റ്റിട്ട യുഎസ് പ്രഥമ വനിത...

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

0
കൊച്ചി: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗതനിയന്ത്രണം. രാവിലെ ഏഴുമുതല്‍...