തിരുവല്ല : ഏതു പ്രതിസന്ധിയും തരണം ചെയ്യാനുള്ള കരുത്ത് നമ്മുടെ നാടിനുണ്ടെന്നും എല്ലാവരും ഒത്തുചേർന്നാൽ എന്തും സാദ്ധ്യമാകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നമുക്ക് ഒത്തുചേർന്നു പരിശ്രമിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് തിരുവല്ല വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ വെൽഫെയർ പുരസ്കാരം ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഫാ.സിജോ പന്തപ്പള്ളി ലിന് മന്ത്രി സജി ചെറിയാൻ സമർപ്പിച്ചു.
വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് സാം ഈപ്പൻ അധ്യക്ഷത വഹിച്ചു. അഡ്വ മാത്യു ടി തോമസ് എം എൽ എ, മാതാ അമൃതാനന്ദമയി മഠം തിരുവല്ല മഠാധിപതി സംപൂജ്യ സ്വാമിനി ഭവ്യാമൃത പ്രാണാ, തിരുവല്ല സബ് കളക്ടർ സഫ്ന നസറുദ്ദീൻ ഐ എ എസ്, തിരുവല്ല ഡി വൈ എസ് പി എസ്. അഷാദ്, മുൻ എം എൽ എ ജോസഫ് എം പുതുശേരി, സി പി എം ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി. ആന്റണി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ആർ.സനൽകുമാർ, കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ, നഗരസഭാ വൈസ് ചെയർമാൻ ജോസ് പഴയിടം, വെൽഫെയർ സൊസൈറ്റി ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, വൈസ് പ്രസിഡന്റ് ആർ.ജയകുമാർ, ട്രഷറാർ വിനോദ് തിരുമൂലപുരം, എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. മോഹൻ കുമാർ, എസ് എൻ ഡി പി താലൂക്ക് യൂണിയൻ സെക്രട്ടറി അനിൽ ഉഴത്തിൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം, തിരുവല്ല ഗവ.ആശുപത്രി സൂപ്രണ്ട് ഡോ.ബിജു., ജോയി ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൺ വി. റാഫേൽ,മലബാർ ഗോൾഡ് മാനേജർ ശ്യാം, വെൽഫെയർ സൊസൈറ്റി ഭാരവാഹികളായ ലാൽ നന്ദാവനം, ശ്രീകുമാർ കൊങ്ങരേട്ട്, സന്തോഷ് ചാത്തങ്കേരി, സിബി തോമസ്, ബിജിമോൻ ചാലക്കരി, ജോ ഇലഞ്ഞിമൂട്ടിൽ, രതീഷ് പാലിയിൽ, രഞ്ജിത് ഏബ്രഹാം, ജയകുമാർ വള്ളംകുളം,അജു ഉമ്മൻ, ആർ.പി.ശ്രീകുമാർ, ഇ. മണികണ്ഠൻ, സി.ടി. ലോറൻസ്, വി.ഇ. മാത്യു, ഫ്രാൻസിസ് മഞ്ഞാടി, എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033