തിരുവനന്തപുരം: മാലിന്യ പ്രശ്നത്തിൽ അന്ധമായ രാഷ്ട്രീയം കാണരുതെന്ന് മന്ത്രി എം.ബി. രാജേഷ്. റെയിൽവേയുടെ ഭാഗത്ത് നിന്നും ഇനിയും അനാസ്ഥ തുടർന്നാൽ കർശന നടപടിയിലേക്ക് കടക്കുമെന്നും എം.ബി. രാജേഷ് അറിയിച്ചു. സർക്കാരിന് ഇതൊരു കക്ഷിരാഷ്ട്രീയ പ്രശ്നമല്ല. റെയിൽവേയുടെ ഭൂമിയിൽ സർക്കാരിനോ നഗരസഭയ്ക്കോ നേരിട്ട് ഒന്നും ചെയ്യാൻ സാധിക്കില്ല. റെയിൽവേയുടെ അധീനതയിൽ വരുന്ന സ്ഥലത്തെ മാലിന്യ സംസ്കരണം റെയിൽവേയുടെ ഉത്തരവാദിത്വമാണെന്ന് അവർ തന്നെ സമ്മതിക്കുന്നുണ്ട്. ജോയിയുടെ മരണത്തിൽ സർക്കാരിനെയും തിരുവനന്തപുരം നഗരസഭയെയും പ്രതിക്കൂട്ടിലാക്കാനാണ് ചിലർക്ക് വ്യഗ്രത. മാലിന്യ സംസ്കരണം ഒരു പ്രത്യേക വ്യക്തിയുടെ ഉത്തരവാദിത്വമല്ല. എല്ലാവരുടെയുമാണെന്ന് അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.