Friday, May 9, 2025 1:15 pm

സംസ്ഥാനം ശാന്തമാണെങ്കിൽ എന്തുകൊണ്ട് സേവനങ്ങൾ പുനഃസ്ഥാപിച്ചുകൂടാ? ഇന്റർനെറ്റ് നിരോധനം തുടരാനാവില്ലെന്ന് മണിപ്പൂർ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

മണിപ്പൂർ : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മണിപ്പൂർ ഹൈക്കോടതി. സംസ്ഥാനത്തുടനീളം നിലവിലുള്ള ഇന്റർനെറ്റ് നിരോധനം തുടരാനാകില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ഇന്റർനെറ്റ് സേവനങ്ങൾ. അക്രമരഹിത മേഖലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന മുൻ ഉത്തരവുകൾ നടപ്പാക്കാത്തതിനെയും കോടതി ചോദ്യം ചെയ്തു. സംസ്ഥാനവ്യാപക ഇന്റർനെറ്റ് നിരോധനത്തെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ചീഫ് ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ, ജസ്റ്റിസ് ഗോൽമി ഗൈഫുൽഷില്ലു കബുയി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചുരുക്കം ചില പ്രദേശങ്ങൾ ഒഴികെ സംസ്ഥാനം പൊതുവെ സമാധാനപരമാണ്. എങ്കിൽ എന്തുകൊണ്ട് സേവനങ്ങൾ പുനഃസ്ഥാപിച്ചുകൂടാ? സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്ന് സംസ്ഥാനത്തിന് പറയേണ്ടി വരുന്നത് എന്തുകൊണ്ട്?-ബെഞ്ച് ചോദിച്ചു. അക്രമബാധിത പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കാത്തത് ദേശീയ സുരക്ഷാ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ അവകാശങ്ങളും പരിഗണിക്കണമെന്ന് ബെഞ്ച് നിരീക്ഷിച്ചു. നിയന്ത്രണങ്ങളോടെയാണെങ്കിലും ഇന്ന് ഇന്റർനെറ്റ് സേവനങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ആർക്കും നിഷേധിക്കാനാവില്ലെന്നും കോടതി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭൂമിക്കടുത്ത് കൂടി ഭീമന്‍ ഉല്‍ക്ക കടന്നുപോകുമെന്ന് മുന്നറിയിപ്പുമായി നാസ

0
വാഷിം​ഗ്ട്ടൺ : ഇന്ന് ഭൂമിക്കടുത്ത് കൂടി ഭീമന്‍ ഉല്‍ക്ക കടന്നുപോകുമെന്ന് നാസയുടെ...

നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയിൽ തുടരുന്നു

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. പെരിന്തൽമണ്ണയിലെ...

ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് ; ചെങ്ങന്നൂർ പാണ്ടനാട് ഭാഗത്തുനിന്നും ഒന്നേകാൽ കിലോ കഞ്ചാവ് കണ്ടെടുത്തു

0
ചെങ്ങന്നൂർ : എക്‌സൈസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ്...

പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ച് ജമ്മു മുഖ്യമന്ത്രി ഒമർ അബ്ദുള്ള

0
ശ്രീന​ഗർ : പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ച് ജമ്മു...