പത്തനംതിട്ട : ‘മരം ഒരു വരം’ എന്നൊക്കെയാണെങ്കിലും പുരയ്ക്ക്‌മേലെ ചാഞ്ഞാല്‍ കടയ്ക്കല്‍ കത്തിവെയ്ക്കാമെന്ന് മന്ത്രി പി. രാജീവിന്റെ തീര്‍പ്പ്. ഇതോടെ ചിറ്റാര്‍ പഞ്ചായത്ത് നെല്ലിക്കപറമ്പില്‍ എന്‍.ടി.തോമസിന് വീട്ടില്‍ പ്രാണഭയമില്ലാതെ ഉറങ്ങാം. രണ്ടുവര്‍ഷമായി വീടിന്അരികില്‍ ഭീഷണി ഉയര്‍ത്തിയിരുന്ന കൂറ്റന്‍പ്ലാവ് മുറിക്കാന്‍ തീരുമാനമായതാണ് ആശ്വാസം. അയല്‍പറമ്പിലെ മരമാണ് 40 വര്‍ഷം പഴക്കുള്ള തോമസിന്റെ വീടിന് ഭീഷണിയായത്. പലതവണ ചിറ്റാര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടെങ്കിലും അയല്‍ക്കാരന്‍ വാശിയിലായിരുന്നു. അവസാന പ്രതീക്ഷയായിരുന്നു കോന്നിയിലെ താലൂക് അദാലത്ത്. തോമസിന്റെ പരാതി അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി മരം മുറിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. എതിര്‍ കക്ഷി സ്വയം മരം മുറിച്ചില്ലെങ്കില്‍ 1994 ലെ പഞ്ചായത്ത് രാജ് ആക്ട് 238 പ്രകാരം പഞ്ചായത്ത് നേരിട്ട് മരംമുറിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിന്റെ ആത്മവിശ്വാസത്തിലാണ് തോമസ് സര്‍ക്കാരിന് നന്ദിപറഞ്ഞ് പിരിഞ്ഞത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1