Friday, May 2, 2025 9:05 pm

നിയമസഭയില്‍ സീറ്റില്ലെങ്കിൽ തറയിലിരിക്കും : പി വി അൻവർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കണ്ണൂരിലെ പ്ര​ഗ്തഭനായ സിപിഐഎം നേതാവ് തനിക്ക് പിന്തുണയറിയിക്കാൻ രം​ഗത്തെുണ്ടെന്ന് എംഎൽഎ പി വി അൻവർ. സിപിഐമ്മിന്റെ പല നേതാക്കളും തന്റെ പുതിയ പാർട്ടിക്ക് പിന്തുണയറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളോട് ഒപ്പമിരിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തേക്ക് മാറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അവർക്കാണ്. ഇതിന് രണ്ടിനുമിടയിൽ സ്വതന്ത്രനായി നിൽക്കാനാണ് താത്പര്യം. എന്നെ പ്രതിപക്ഷമാക്കാനുള്ള വ്യ​ഗ്രതയാണ് സിപിഐഎമ്മിന്. പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെങ്കിൽ സ്വതന്ത്രമായി ഇരിക്കാൻ സാധിക്കും വിധം മറ്റൊരു ബ്ലോക്ക് ആക്കട്ടെ. നിയമസഭയില്‍ പിന്നെ താഴെയും ഇരിക്കാം. നല്ല കാർപെറ്റാണ്. ഒരു തോർത്തുമുണ്ടും കൊണ്ടുപോയാൽ സുഖമായി ഇരിക്കാം.

പി ശശി അയച്ച വക്കീൽ നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ല. വന്നിട്ട് മറുപടി പറയാം. കുറഞ്ഞത് നൂറ് കേസെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. എൽഎൽബി ചെയ്യാൻ പറ്റുമോ എന്നാണ് ആലോചിക്കുന്നത്. അതാകുമ്പോൾ സ്വയം വാദിക്കാമല്ലോ എന്നും അൻവർ പരി​ഹസിച്ച‍ു. നിയമസഭാ സമ്മേളനം ഇന്ന് ആരംഭിച്ചെങ്കിലും പി വി അൻവർ നിയമസഭയിലേക്ക് എത്തിയില്ല. മുഖ്യമന്ത്രിയോടും സിപിഐഎമ്മിനോടും പരസ്യ പോരിനിറങ്ങിയ പി വി അൻവർ എംഎൽഎയുടെ നിയമസഭയിലെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു. സിപിഐഎം പാർലമെന്ററി കാര്യ സെക്രട്ടറി ടി രാമകൃഷ്ണൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിപ്പിടം മാറ്റിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ഇ-ലേലം നാര്‍കോട്ടിക്ക് കേസില്‍ ഉള്‍പ്പെട്ടതും കോടതിയില്‍ നിന്ന് പോലീസ് ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റിക്കു...

കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് കെ സുധാകരനെ മാറ്റിയേക്കുമെന്ന് സൂചന

0
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് കെ സുധാകരനെ മാറ്റാൻ ധാരണയായെന്ന്...

കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് പരിശീലനം

0
പത്തനംതിട്ട : കളക്ടറേറ്റിന് സമീപമുള്ള എസ് ബി ഐ ഗ്രാമീണ സ്വയം...

അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു

0
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമുള്ള ഇലക്ട്രോഡ്...