മുപ്പതുകളിലേക്ക് കടക്കുമ്പോഴാണ് നമ്മള്‍ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുക. അതുവരെ എന്താണ് നമ്മുടെ ശരീരത്തിന് ആവശ്യം എന്ന് നമ്മള്‍ ചിന്തിക്കുകയില്ല. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും അവശ്യ പോഷകങ്ങളാല്‍ സമ്പന്നമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വളരെ ആവശ്യമായ കാര്യമാണ്. പ്രായം കൂടുന്തോറും ശരീരത്തിന് അസ്വാസ്ഥ്യമുണ്ടാക്കുന്ന നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നു. അതുകൊണ്ട് മുപ്പതുകളില്‍ നിങ്ങള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ചില പോഷകങ്ങളുണ്ട്. കാല്‍സ്യം ശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ധാതുവാണ്. ശരീരത്തിലെ മിക്കവാറും എല്ലാ കാല്‍സ്യവും എല്ലുകളിലും പല്ലുകളിലും സംഭരിക്കപ്പെടുന്നു. അവയക്ക് ഘടനയും കാഠിന്യവും നല്‍കുന്നു. നിങ്ങളുടെ ശരീരത്തിന് പേശികള്‍ ചലിക്കുന്നതിനും ഞരമ്പുകള്‍ നിങ്ങളുടെ തലച്ചോറിനും ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ഇടയില്‍ സന്ദേശങ്ങള്‍ എത്തിക്കുന്നതിനും കാല്‍സ്യം ആവശ്യം ആണ്. ശരീരത്തിലെ കാല്‍സ്യത്തിന്റെയും ഫോസ്‌ഫേറ്റിന്റെയും അളവ് നിയന്ത്രിക്കാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നു. എല്ലുകള്‍, പല്ലുകള്‍, പേശികള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഈ പോഷകങ്ങള്‍ ആവശ്യമാണ്. വൈറ്റമിന്‍ ഡിയുടെ അഭാവം കുട്ടികളിലെ റിക്കറ്റുകള്‍ പോലെയുള്ള അസ്ഥി വൈകല്യങ്ങള്‍ക്കും മുതിര്‍ന്നവരില്‍ ഓസ്റ്റിയോമലാസിയ എന്ന അവസ്ഥ മൂലമുണ്ടാകുന്ന അസ്ഥി വേദനയ്ക്കും കാരണമാകുമെന്ന് എന്‍എച്ച്എസ് പറയുന്നു.
ഒമേഗ -3 ഫാറ്റി ആസിഡുകള്‍ നിങ്ങളുടെ ശരീരത്തിലെ എല്ലാ കോശങ്ങളെയും ആവശ്യമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും. അവ നിങ്ങളുടെ സെല്‍ മെംബ്രണുകളുടെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്. കോശങ്ങള്‍ക്കിടയില്‍ ഘടന നല്‍കാനും പിന്തുണയ്ക്കുന്ന ഇടപെടലുകള്‍ നല്‍കാനും സഹായിക്കും. നിങ്ങളുടെ എല്ലാ കോശങ്ങള്‍ക്കും അവ പ്രധാനമാണെങ്കിലും. ഒമേഗ -3 നിങ്ങളുടെ കണ്ണുകളിലെയും തലച്ചോറിലെയും കോശങ്ങളില്‍ ഉയര്‍ന്ന അളവില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഇരുമ്പ് ശരീരത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ ധാതുവാണ്. ശ്വാസകോശങ്ങളില്‍ നിന്ന് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കുന്ന ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോ ഗ്ലോബിനും പേശികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്ന മയോഗ്ലോബിനും നിര്‍മ്മിക്കാന്‍ നിങ്ങളുടെ ശീരീരം ഇരുമ്പ് ഉപയോഗിക്കുന്നു. ചില ഹോര്‍മോണുകള്‍ ഉണ്ടാക്കാന്‍ നിങ്ങളുടെ ശരീരത്തിനും ഇരുമ്പ് ആവശ്യമാണ്.