Sunday, April 27, 2025 5:17 pm

അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ഇനി വാട്സാപ്പ് വഴി അറിയിക്കാം ; പുതിയ മാർഗവുമായി കെ.എസ്.ഇ.ബി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട അപകടസാദ്ധ്യത ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബി അധികൃതരെ ഇനി വാട്സാപ്പ് വഴി അറിയിക്കാം. കെ.എസ്.ഇ.ബിയുടെ എമർജൻസി നമ്പരായ 9496010101 ലേക്കാണ് വാട്സാപ് സന്ദേശമയക്കേണ്ടത്. മഴക്കാലത്ത് പ്രത്യേകിച്ചും വൈദ്യുതി ലൈനിൽനിന്നും അനുബന്ധ ഉപകരണങ്ങളിൽ നിന്നും വൈദ്യുതാഘാതമേറ്റ് ജനങ്ങൾക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം ഒരുക്കിയത്.അപകടസാദ്ധ്യതയുള്ള വൈദ്യുതി തൂണുകൾ, വൈദ്യുതി കമ്പികൾ തുടങ്ങിയവയുടെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പർ, സെക്ഷൻ ഓഫീസിന്റെ പേര്, ജില്ല, വിവരം അറിയിക്കുന്നയാളുടെ പേര്, ഫോൺ നമ്പർ തുടങ്ങിയവിവരങ്ങൾ സന്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കണം. 2023ൽ കെ.എസ്.ഇ.ബി.യുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ടുണ്ടായ 123 വൈദ്യുതി അപകടങ്ങളിൽ നിന്നായി 54 പേരാണ് മരിച്ചത്. 2022ൽ 164 അപകടങ്ങളുണ്ടായി. 64 പേർ മരിച്ചു. പരാതികൾക്കും അന്വേഷണങ്ങൾക്കുമായി 1912 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് കൊടുവള്ളിയിൽ വാഹനത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ വാഹനത്തിന് നേരെ ആക്രമണം. വിവാഹത്തിനെത്തിയ ബസിനുനേരെയാണ് ആക്രമണം...

ചിറ്റാർ പഞ്ചായത്തിൽ പലയിടങ്ങളിലും പുലിയുടെ സാന്നിദ്ധ്യം

0
ചിറ്റാർ : ചിറ്റാർ പഞ്ചായത്തിൽ പലയിടങ്ങളിലും പുലിയുടെ സാന്നിദ്ധ്യം. ഇന്നലെ പുലർച്ചെ...

വീട്ടിൽ നിന്ന് ഒന്നരകിലോയിലധികം എംഡിഎംഎ പിടികൂടിയ സംഭവം ; രണ്ട് പേർ കൂടി പിടിയിൽ

0
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വീട്ടിൽ നിന്ന് ഒന്നരകിലോയിലധികം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രണ്ട്...

പത്തനംതിട്ടയിൽ വൃദ്ധയുടെ രണ്ടുപവൻ്റെ സ്വർണ്ണമാല കഴുത്തിൽ നിന്ന് പൊട്ടിച്ചോടിയ പ്രതി പിടിയിൽ

0
പത്തനംതിട്ട : വൃദ്ധയുടെ രണ്ടുപവൻ്റെ സ്വർണ്ണമാല കഴുത്തിൽ നിന്ന് പൊട്ടിച്ചോടിയ നിരവധി...