ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ഹിന്ദുക്കള്‍ക്കെതിരെയോ ഇന്ത്യയ്ക്കെതിരെയോ സംസാരിക്കുന്നവരെ വെടിവെച്ച് കൊല്ലുമെന്ന് മുന്നറിയിപ്പ് നല്‍കി ബിജെപി എംഎല്‍എ. വിജയപുരയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ബസവനഗൗഡ പാട്ടീല്‍ യത്‌നാല്‍ ആണ് വിവാദ പ്രസ്താവന നടത്തിയത്. കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മാതൃകയില്‍ ഭരണം നടത്തുമെന്നും ബസവനഗൗഡ പറഞ്ഞു.
ഞങ്ങളുടെ വിശ്വാസത്തെക്കുറിച്ചോ ഇന്ത്യയെക്കുറിച്ചോ ഹിന്ദുക്കളെക്കുറിച്ചോ എന്തെങ്കിലും പറഞ്ഞാല്‍ അവരെ വെടിവെച്ചുകൊല്ലും. െൈക കൊണ്ട് തോക്കുപോലെ ആംഗ്യം കാണിച്ചായിരുന്നു ബസവനഗൗഡയുടെ പരാമര്‍ശം. ‘ഇന്ത്യക്കെതിരെ സംസാരിക്കുന്നവരെ വെടിവച്ചുകൊല്ലും. അവരെ ജയിലിലേക്ക് വിടാനൊന്നും പോകുന്നില്ല, റോഡില്‍ വച്ച് തന്നെ കാര്യങ്ങള്‍ക്ക് തീരുമാനമാക്കും’, ബസവനഗൗഡ പറഞ്ഞു.