തിരുവനന്തപുരം : 49 ചിത്രങ്ങളുടെ അവസാന പ്രദർശനം ഉൾപ്പടെ 67 ചിത്രങ്ങൾ ബുധനാഴ്ച രാജ്യാന്തര ചലച്ചിത്ര മേളയിൽ. ലോക സിനിമാ വിഭാഗത്തിൽ മത്യാസ് ബിസിന്റെ ദി പണിഷ്മെന്റ്, അർജന്റീനിയൻ ചിത്രം എഫയർ, ഫൗസി ബെൻസൈദിയുടെ ഡെസെർട്സ് , ഇറാനിയൻ ചിത്രം ദി അനോയിഡ് ,ഇൻഷാ അള്ളാ എ ബോയ് ,ഒമൻ ,ഹാങ്ങിങ് ഗാർഡൻസ് ,ഫ്രാൻസിന്റെ ഓസ്കാർ പ്രതീക്ഷയായ അനാട്ടമി ഓഫ് എ ഫാൾ,ഡ്രിഫ്റ്റ് ,പാത് സ് ഓഫ് ഗ്ലോറി, ഡീഗ്രേഡ്,ആംബുഷ്, പദാദിക്, ജോസഫ്‌സ് സൺ തുടങ്ങി 35 സിനിമകളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് . മേളയിലെ ഓപ്പണിങ് ചിത്രമായിരുന്ന ഗുഡ്ബൈ ജൂലിയയുടെ അവസാന പ്രദർശനവും നാളെ ഉണ്ടാകും . മലയാള ചിത്രങ്ങളിൽ ആപ്പിൾ ചെടികളുടെ അവസാന പ്രദർശനവും നീലമുടി, ഷെഹറാസാദ്, ആനന്ദ് മൊണാലിസ മരണവും കാത്ത് എന്നിവയുടെ രണ്ടാമത്തെ പ്രദർശനവും അദൃശ്യ ജാലകങ്ങൾ ഹോം എന്നിവയുടെ അവസാന പ്രദർശനവും ബുധനാഴ്ചയാണ് .
സ്പിരിറ്റ് ഓഫ് സിനിമ വിഭാഗത്തിൽ വനൂരി കഹിയുടെ റഫീക്കിയും മൃണാൽ സെന്നിന്റെ ആൻഡ് ക്വയറ്റ് റോൾസ് ദി ഡൗണും ക്രിസ്റ്റോഫ് സനൂസിയുടെ ദി ഇല്യൂമിനേഷനുമാണ് ബുധനാഴ്ച പ്രദർശിപ്പിക്കുക. വിവിധ രാജ്യങ്ങളിൽ നിന്നും ഓസ്‌കാർ എൻട്രി നേടിയ പന്ത്രണ്ട് ചിത്രങ്ങളാണ് ബുധനാഴ്ച പ്രദർശിപ്പിക്കുന്നത്. പാവോ ചോയ്നിംഗ് ഡോർജ് ഒരുക്കിയ ഭൂട്ടാൻ ചിത്രം ദി മോങ്ക് ആൻഡ് ദി ഗൺ, കൗത്തർ ബെൻ ഹനിയയുടെ ഫോർ ഡോട്ടേഴ്സ് അടക്കം എട്ടു ഓസ്കാർ ചിത്രങ്ങളുടെ അവസാന പ്രദർശനം ഇന്നാണ്. കൺട്രി ഫോക്കസ് വിഭാഗത്തിൽ ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ് , ടൈൽസ് ഓഫ് അനദർ ഡേ , ലാറ്റിനമേരിക്കൻ ചിത്രം ദി ഗേൾ ഫ്രം ഉറുഗ്വേ, നെക്സ്റ്റ് സൊഹേ, മോൺസ്റ്റർ, ദി ഗ്രീൻ ബോർഡ്, എ ബ്രൈറ്റർ ടുമാറോ, ദി ഓൾഡ് ഓക് എന്നീ ചിത്രങ്ങളും ബുധനാഴ്ച പ്രദർശിപ്പിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033