ഖിസൈസ്: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA – UAE)യുടെ ആഭിമുഖ്യത്തിൽ ഖിസൈസിലെ അൽ ബുസ്താൻ സെന്ററിൽ വെച്ച് ഇഫ്താർ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു. പേക്സ പ്രസിഡന്റ് നൗഷാദ് മീരാന്റെ അദ്ധ്യക്ഷതയിൽ മുഹമ്മദ് ബിലാലിന്റെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. മുഖ്യാതിഥിയായിരുന്ന സിറാജുദ്ദീൻ ടി മുസ്തഫ (ഡെപ്യൂട്ടി ജനറൽ മാനേജർ ആസ്റ്റർ ഹോസ്പിറ്റൽസ് ) സന്നിഹിതനായ പരിപാടിയിൽ സെക്രട്ടറി ഫസിം ജലാൽ സ്വാഗതം ആശംസിക്കുകയും പ്രശസ്ത എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ബഷീർ തീക്കോടി മുഖ്യ പ്രഭാഷണം നടത്തുകയും എൻ.ഐ മോഡൽ അധ്യാപകൻ ജഅ്ഫർ സ്വാദിഖ് സിദ്ധീഖി റമളാൻ പ്രഭാഷണം നടത്തുകയും ചെയ്തു.
നൗഷാദ് ചിറ്റാർ (ഫാൽക്കൺ ഗ്രൂപ്പ് ചെയർമാൻ), സലിം ഹാജി (മുൻ എമിറേറ്റ്സ് പോസ്റ്റ് ഉദ്യോഗസ്ഥൻ), സക്കരിയ കണ്ണൂർ (മോട്ടിവേഷനൽ സ്പീക്കർ ), അൽനിഷാജ് ഷാഹുൽ (ഓൾ കേരള പ്രവാസി അസോസിയേഷൻ കോഡിനേറ്റർ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ച യോഗത്തിൽ ഇഫ്താർ കമ്മിറ്റി കോഡിനേറ്റർ നിഷാദ് തമ്പിക്കുട്ടി നന്ദി അറിയിച്ചു. പരിപാടിക്ക് രക്ഷാധികാരികളായ സക്കീർ പടിപ്പുരത്തുണ്ടിൽ, സാലി മുഹമ്മദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുൽഫിക്കർ മുറിഞ്ഞകൽ, ഷിജു കാസിം, ഷെഫിൻ സലാം, ഫൈസൽ റഷീദ്, റോഷൻ അടൂർ, ഷെഫീഖ് കാട്ടൂർ, അബ്ദുൽ റഹ്മാൻ, നസീർ കോന്നി, നജീബ് അലിയാർ, അജ്മൽ മുഹമ്മദ്, ഫൈസൽ വെള്ളാറ, ഷെഫീഖ് കോന്നി, ഷിനാസ് പന്തളം തുടങ്ങിയവർ നേതൃത്വം നൽകി. പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഐഡന്റിറ്റി കാർഡ് പ്രകാശനോദ്ഘാടനം മുഖ്യാതിഥി സിറാജുദ്ദീൻ ടി മുസ്തഫ പ്രസിഡന്റിന് കൈമാറി നിർവ്വഹിച്ചു. പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300-ൽ പരം പ്രവാസി കുടുംബാംഗങ്ങളുടെ സാന്നിധ്യം പരിപാടിയുടെ വലിയ വിജയത്തിന് കാരണമായി.