ആലപ്പുഴ :നഗരസഭയിലെ സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ മുഖ്യപ്രതികള്‍ സിപിഎം, ഡിവൈഎഫ്ഐ അംഗങ്ങളാണെന്നുള്ള വിവരങ്ങൾ പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേസിലെ മുഖ്യപ്രതി ഇജാസ് സിപിഎം ആലപ്പുഴ സീവ്യൂ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. മറ്റൊരു പ്രതി സജാദ്, ഡിവൈഎഫ് ഐ ആലപ്പുഴ വലിയമരം യൂണിറ്റ് സെക്രട്ടറിയാണെന്നാണ് പുറത്തു വരുന്ന വിവരം. ഇതിനിടെ ലഹരി വസ്തുക്കള്‍ എത്തിച്ച ലോറിയുടെ ഉടമ സിപിഎം നേതാവ് ഷാനവാസും പ്രതി ഇജാസും തമ്മിലുളള ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവം വാർത്താ പ്രാധാന്യം നേടിയതോടെ ഷാനവാസിൻ്റെ ലഹരി ബന്ധം അന്വേഷിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ലഹരി കടത്തുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ വ്യക്തമാക്കുന്നത്. ഒരുകോടി രൂപയുടെ ഒന്നേകാൽ ലക്ഷം നിരോധിത പാൻ മസാല പായ്ക്കറ്റുകളാണ് ഞായർ പുലർച്ചെ കരുനാഗപ്പള്ളിയിൽ പോലീസ് പിടികൂടിയത്. കർണാടകയിൽ നിന്നാണ് പാൻമസാലകൾ എത്തിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു. സവാള ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാൻ മസാല പാക്കറ്റുകൾ. 98 ചാക്കുകളിലായി 1,27, 410 പാക്ക് നിരോധിത പാൻ മസാല പാക്കറ്റുകളാണ് ലോറിയിൽ ഉണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ലോറി ഉടമയായ ഷാനവാസ് സിപിഎം കൗൺസിലറും നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമാണെന്നുള്ള ഗൗരവമായാണ് പാർട്ടി നേതൃത്വം കാണുന്നത്. പാർട്ടിയുടെ പേരുപറഞ്ഞാണ് അതിർത്തികളിൽ പച്ചക്കറി ലോറി എന്ന പേരിൽ പാൻ ഉത്പന്നങ്ങൾ കൊണ്ടുവരുന്ന വാഹനം പരിശോധനയില്ലാതെ കടന്നുപോകുന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത്തരത്തിൽ ആലപ്പുഴയിൽ എത്തിക്കുന്ന പാൻ ഉത്പന്നങ്ങൾ പാർട്ടി മുഖമായി പ്രവർത്തിക്കുന്ന ഇജാസ്, സജാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കടകളിലെത്തിക്കുകയാണ് പതിവെന്നും പൊലീസ് പറയുന്നു.
ആലപ്പുഴ സിവി വാര്‍ഡ് അംഗം ഇജാസ് സിപിഎം ആലപ്പുഴ സിവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ്. നേരത്തെ ഡിവൈഎഫ്ഐ തുമ്പോളി മേഖലാ ഭാരവാഹിയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലും ഇജാസ് ആലപ്പുഴയില്‍ ലഹരികടത്തുകേസില്‍ പിടിയിലായതാണെന്നുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ വെള്ളക്കിണർ സ്വദേശി സജാദ് ഡിവൈഎഫ്ഐ വലിയമരം യൂണിറ്റ് സെക്രട്ടറിയാണ്. കേസിലെ മുഖ്യപ്രതികളായ ഇജാസും സജാദും പിടിയിലായതോടെ ആലപ്പുഴയിലെ സിപിഎം നേതാക്കളും പങ്കും സംശയത്തിലായിരിക്കുകയാണ്. ആലപ്പുഴ നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗവുമായ എ ഷാനവാസിനും ലഹരികടത്തുമായി ബന്ധമുണ്ടോയെന്നത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
കേസിലെ മുഖ്യപ്രതികളായ ഇജാസും സജാദും പിടിയിലായതോടെ ആലപ്പുഴയിലെ സിപിഎം നേതൃത്വം വെട്ടലായി. ലോറി വാടയ്ക്ക് നല്‍കിയതാണെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം. എന്നാല്‍ ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇജാസും ഷാനവാസും ഒരാഴ്ച മുന്‍പ് ഷാനവാസിന്റെ പിറന്നാള്‍ആഘോഷത്തില്‍ പങ്കെടുത്തതിന്റെ ദ്യശ്യവും ചിത്രവും പുറത്തുവന്നു. തെറ്റായ പ്രവൃത്തിയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ഏകദേശം ഒരുകോടി രൂപയുടെ ഒന്നേകാൽ ലക്ഷം നിരോധിത പാൻ മസാല പായ്ക്കറ്റുകളാണ് പിടിച്ചെടുത്തതെന്നാണ് പൊലീസ് പറയുന്നത്.